മണ്ണാര്‍ക്കാട്:വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി വനംവകുപ്പിന് നിവേദനം നല്കി.അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെ പട്ടികവര്‍ഗമേഖലയിലെ വന്യമൃഗശല്ല്യത്തിന് പരിഹാരം കാണണമെന്നാണ് ആവ ശ്യം.വിവിധ വാച്ചര്‍ തസ്തികകളില്‍ സ്ഥിരനിയമനം ഉറപ്പുവരുത്തുക, വനത്തിനുള്ളില്‍ കയറി വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന പട്ടികവിഭാഗങ്ങളെ സംര ക്ഷിക്കുകതുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.ഭാരതീയ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന് ആമ്പാടത്ത്, വൈസ് പ്രസിഡന്റ് മണികണ്ഠന് വടശ്ശേരി, വേലു അലനല്ലൂര്‍, രാമന്‍കുട്ടി, ഉണ്ണി, പുഷ്പലത, ബാസിത് തുടങ്ങിയവര്‍ എന്നിവര്‍ ചേര്‍ന്നാണ് മണ്ണാര്‍ക്കാട് വനംഡിവിഷന് അധികൃതര്‍ക്ക് നിവേദനം നല്‍കിയത്.
