ഒറ്റപ്പാലം:സംസ്ഥാന സര്‍ക്കാര്‍ വനിത സംരംഭകര്‍ക്ക് ഉള്‍പ്പെടെ മികച്ച പ്രോത്സാഹ നമാണ് നല്‍കുന്നതെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉദ്യം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംരംഭകരില്‍ 42 ശതമാനം വനിതകളാണ് എന്ന പ്രത്യേക കേരളത്തിനുണ്ട്.സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാര്‍ക്ക് ആണ് ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളില്‍ ഒന്ന് സ്വകാര്യ വ്യവസായ പാര് ക്കുകള്ക്കുള്ള മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കുക എന്നതാണ്.സംസ്ഥാനത്ത് 40 വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യവസായ സംരംഭങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് നല്കി വരുന്നത്. ഇത്തരത്തില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ കീഴില്‍ പുരസ്കാരങ്ങള്‍ നല്കിവരു ന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ.സുരേഷ്, ലക്കിടി-പേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചിത്ര, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.ജി സാഗര്‍,വ്യവസായ വാണിജ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ചെറുകിട വ്യവസായ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനേജിംഗ് പാര്‍ട്ണര്‍മാരായ എന്‍.എച്ച് സല്‍മ, ആഷിബ , ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍, മറ്റു ജനപ്രതിനിധികള്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
