മണ്ണാര്‍ക്കാട്:പെരിമ്പടാരി ഹില്‍വ്യൂ നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പുതുവത്സരാ ഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന് പ്രസിഡന്റ് കെ.വിജയകുമാര്‍ അധ്യ ക്ഷനായി.സെക്രട്ടറി ജോബി തോമസ് തുണ്ടത്തില്‍, ട്രഷറര്‍ സജി കുളങ്ങര, റൂറല്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹനന് മാസ്റ്റര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം. പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. ചെയര്‍പേഴ്സണേയും മറ്റുകൗണ്സിലര്മാ രായ ഷമീന ജുനൈസ്, രവികുമാര്‍, എസ്.അജയകുമാര്‍, കൂട്ടായ്മ അംഗം ഷംല മുസ്തഫ, യു.എസ്.എസ് പരീക്ഷയില്‍ മികച്ചവിജയം കരസ്ഥമാക്കിയ ആരോണ്‍ സെബാസ്റ്റ്യന്‍, ഷയാദ് എന്നിവരെയും ആദരിച്ചു. നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനവും നല്കി. തുടര്‍ന്ന് കലാപരിപാടികളുമുണ്ടായി.
