മണ്ണാര്‍ക്കാട്: പെരിമ്പടാരി ഒന്നാംമൈല്‍ പാനിസ് കലാകായിക സാംസ്കാരിക സമി തിയുടേയും സിംഫണി മ്യൂസിക് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു. ഡോ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പെരിമ്പടാരി ജി.എല്‍. പി. സ്കൂളില്‍ നടന്ന പരിപാടിയില്‍ സിദ്ദീഖ് മച്ചിങ്ങല്‍ അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍ സുബൈര്‍ മാനു, ഷമീന ജുനൈസ്, ഡോ.ശിവദാസന്‍, ആംബുലന്‍സ് ഡ്രൈവര്‍ ജംഷീദ് തുടങ്ങിയവരെ ആദരിച്ചു. ക്ലബ് രക്ഷാധികാരി ഹബീബുള്ള പെരിമ്പടാരി, സിംഫണി മ്യൂസിക് ഗ്രൂപ്പ് മാനേജര്‍ അനസ്, ഫൈസല്‍ ബാബു ഇരുമ്പുടയന്, കെ.പി, അസീസ് മനച്ചിതൊടി, എം.കെ.കെ റിയാസ്, ടി.പി സിദ്ദീഖ്, സുബൈര്‍ മുനിസിപ്പാലിറ്റി, മുജീബ് സിംഫണി, നിഷ ടീച്ചര്‍, റിയാസ് കുളക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സിംഫണി ഗ്രൂപ്പിന്റെ ഗാനമേള, ഒലിവ് നാടന്‍കല പാട്ടുസംഘത്തിന്റെ നാടന്‍പാട്ട്, മറ്റ് വിവിധ കലാപരിപാടികളുമുണ്ടായി.
