മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ചിലെ ഒന്നാംഘട്ട ടാറിങ് വൈകുന്നു.ടാര്‍ ലഭിക്കാത്തതാണ് ഇതിന് കാരണം.ഈ മാസം അവസാനത്തോടെ ടാര്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.ലഭ്യമാകുന്നപക്ഷം ഫെബ്രുവരി ആദ്യവാരത്തോടെ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തികള്‍ നടത്തുന്നത്.
ആദ്യം അഞ്ചുകിലോമീറ്ററില്‍
കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട ടാറിങ് നടത്തുക.ഇതിനായി ഉപരിതലം പൊളിച്ച് റോഡ് പരുവപ്പെടുത്തിക്കഴിഞ്ഞിട്ട് നാളുകളായി.കോട്ടോപ്പാടം മുതല്‍ ഭീമനാട് വരെ രണ്ട് കിലോമീറ്റര്‍ നവംബറിലും തുടര്‍ന്ന് അലനല്ലൂര്‍ വരെ ഡിസംബറോടെയും ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയാക്കാ നായിരുന്നു ലക്ഷ്യം.എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒക്ടോ ബറില്‍ അലനല്ലൂരില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം കരാര്‍ കമ്പനി അറിയിച്ചിരുന്ന താണ്.ഇതുപ്രകാരം ഉപരിതലപ്രവൃത്തികള് വേഗത്തില്‍ നടത്തുകയും ചെയ്തെങ്കി ലും ടാറിന്റെ കാര്യത്തിലുണ്ടായ പ്രതിസന്ധി തിരിച്ചടിയായി.മംഗലാപുരം ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ നിന്നാണ് ടാര്‍ എത്തിക്കുന്നത്. ടാര്‍ ലഭ്യമാ യാല്‍ വേഗത്തില്‍ തന്നെ പ്രവൃത്തികള്‍ നടത്താനാണ് അധികൃതരുടെ ഒരുക്കം. അതേ സമയം ടാറിങ് പ്രവൃത്തികള്‍ക്കായി പലഭാഗങ്ങളിലും പൊളിച്ചിട്ട ഉപരിതലത്തില്‍ ഇതിനകം കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.മാത്രമല്ല പൊടിശല്ല്യം രൂക്ഷമായതും ജനങ്ങളെ വലയ്ക്കുന്നു. പൊടിഉയരുന്നത് തടയാന്‍ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഇടവേളകളില്‍ വെള്ളം ഉപയോഗിച്ച് ഉപരിതലം നനയ്ക്കുന്നത് ഒരുപരിധിവരെ ആശ്വാസമാകുന്നുണ്ട്.
ലക്ഷ്യം മഴയ്ക്കുമുന്പ് 15 കിലോമീറ്റര്‍ ടാറിങ്
കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയായിരുന്ന ഈ റോഡ് മലയോര ഹൈവേ യ്ക്കായി ഏറ്റെടുക്കുമ്പോള്‍ പലഭാഗങ്ങളും തകര്‍ന്നനിലയിലായിരുന്നു.യാത്ര ദുസ്സഹ മായതോടെ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കുഴികള്‍ പലതവണ നികത്തിയും ടാര്‍ ചെയ്തുമാണ് താല്‍ക്കാലിക പരിഹാരം കണ്ടത്.തുടര്‍ന്നാണ് അഞ്ചുകിലോമീറ്ററില്‍ ഒന്നാംഘട്ട ടാറിങ് നടത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കിയത്.ജില്ലാ അതിര്‍ത്തി യായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ പാതയാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ മെയ് മാസത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികളാണ് ആദ്യംആരംഭിച്ചത്. ഇതി നകം എട്ട് കിലോമീറ്റര്‍ ദൂരത്തോളം മഴവെള്ളച്ചാലും, ഒമ്പതോളം ഓവുപാലങ്ങളു ടെയും പണിപൂര്‍ത്തിയായി. കാര,പാലക്കാഴി ഭാഗങ്ങളിലായി കോണ്‍ക്രീറ്റ് പ്രവൃ ത്തികള് പുരോഗമിക്കുകയാണ്.മഴക്കാലത്തിന് മുന്നേ 15 കിലോമീറ്റര്‍ ദൂരം ഒന്നാംഘട്ട ടാറിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ.ആര്.എഫ്.ബി. അധികൃതര്‍ അറിയിച്ചു.
