എടത്തനാട്ടുകര: ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹനത്തിനായി അലനല്ലൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പടിക്കപ്പാടം വാര്‍ഡിലെ ആലപ്പാടം വലിയകുളത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഡ് മെമ്പര്‍ വി.പി ജംഷീന ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ പാറോക്കോട്ട്, നാസര്‍ കാപ്പുങ്ങല്‍, അബ്ദു മാസ്റ്റര്‍ കാപ്പുങ്ങല്‍, നിഷാദ് പുത്തങ്കോടന്, സാജിദ് ബാബു കൊണ്ടായതില്‍, ഫിറോസ് പൂതംകോടന്‍, മണ്ണില്‍ ഉമ്മര്‍, രമ ബായ് മേലേത്തില്‍, ബിജിന മണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
