എടത്തനാട്ടുകര: സാന്ത്വന പരിചരണ രംഗത്ത് ജനപ്രതിനിധികളുടെ സജീവ പങ്കാളി ത്തം ഉറപ്പാക്കുന്നതിനായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു.കിടപ്പിലായ രോഗികള്‍ക്കും മാരകമായ രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും നല്കി വരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം അത്യാവശ്യമാ ണെന്ന് യോഗം വിലയിരുത്തി.
ഓരോ വാര്‍ഡിലുമുള്ള അര്‍ഹരായ രോഗികളെ കണ്ടെത്താനും അവര്‍ക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കാനും ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണ മെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭ്യര്‍ത്ഥിച്ചു.പാലിയേറ്റീവ് കെയറിന്റെ വരാനിരി ക്കുന്ന പദ്ധതികളെക്കുറിച്ചും ഹോം കെയര്‍ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തു .വാര്‍ഡുകളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്ണ്ണപിന്തുണയും ജനപ്രതിനിധിക ള്‍ വാഗ്ദാനം ചെയ്തു.ക്ലിനിക്ക് ഭാരവാഹികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്ത്ത കര് തുടങ്ങിയവരുംസംഗമത്തില് പങ്കെടുത്തു.
ക്ലിനിക്ക് ഹാളില്‍ നടന്ന സംഗമം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് ക്ലിനിക്ക് ചെയര്മാന് പി.ജസീര്‍ അധ്യക്ഷനാ യി.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍, മഠത്തൊടി ശൈലജ, വി.പി ജംഷീന, നിജാസ് ഒതുക്കുംപുറത്ത്, എ.അനില്‍കുമാര്‍, സുരേഷ് കൊടുങ്ങയില്‍, നസീറ ചതുരാല, ജമീല നാസര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം ഷാനിര്‍ ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി മുഫീന ഏനു, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ജനറല്‍ സെക്രട്ടറി റഫീക്ക് കൊടുക്കാടന്, പാലിയേറ്റീവ് കെയര്‍ ക്ലിനിക് ഭാരവാഹികളായ റഷീദ് ചതുരാല, മുഹമ്മദ് സക്കീര്‍, സി.വീരാന്‍കുട്ടി ഗഫൂര്‍ ചാലിയന്‍, മുസ്തഫ കോയക്കുന്ന്, ബഷീര്‍ മാസ്റ്റര്‍, വനിതാ ലിവിങ് ഭാരവാഹികളായ ഫാത്തിമ പൂതാനി, ആബിദ ടീച്ചര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര,പാലിയേറ്റീവ് ഭാരവാഹി സിദ്ദീഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
