കോട്ടോപ്പാടം: രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള പ്രധാനമന്ത്രി ബാല്‍ പുരസ്കാരം നേടിനാട്ടില് തിരിച്ചെത്തിയ മുഹമ്മദ് സിദാനെ സ്കൂളും ഗ്രാമപഞ്ചാ യത്ത് ചേര്‍ന്ന് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. ഡല്‍ഹിയിലേക്ക് സിദാനെ അനുഗമിച്ച പ്രധാന അധ്യാപകന് കെ.എസ് മനോജ് യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി സുല്‍ഫത്ത്,സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ.ടി അബ്ദുള്ള, പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, ഒ.എസ്.എ. വര്‍ക്കിങ് പ്രസിഡന്റ് എ.കെ മുഹമ്മദാലി, കെ.എസ്.എച്ച്.എം. എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ സുഹറ ടീച്ചര്‍, സിവില്‍ പൊലിസ് ഓഫിസര്‍ ഫസലു റഹ്മാന്, അസീസ് കോട്ടോപ്പാടം എന്നിവര്‍ സംസാരിച്ചു.എടത്തനാട്ടുകര കെ.എസ്.എച്ച്.എം. കോളജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും സിദാനെ ആദരിച്ചു.അധ്യാപകരായ ജോണ്‍ റിച്ചാര്‍ഡ്, ബാബു ആലായന്‍, ഹബീബ് റഹ്മാന്, അഖില, എന്‍.സി.സി., സ്കൗട്ട്, ഗൈഡ്സ്, റെഡ്ക്രോസ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, സിദാന്റെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
