മണ്ണാര്‍ക്കാട്: ജില്ലയിൽ മുൻഗണനാ വിഭാഗക്കാർക്കായി (പിങ്ക് കാർ ഡ്) 2,89,995 സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത് കുമാർ അറിയിച്ചു. ഏപ്രിൽ 27 മുതലാണ് മുൻഗണനാ വിഭാഗക്കാർക്കായുള്ള കിറ്റുകൾ വിതരണം ചെയ്ത് തുടങ്ങിയത്. ഇതുവരെ ഏറ്റവും കൂടുതൽ കിറ്റുകൾ വിതര ണം ചെയ്തത് പാലക്കാട് താലൂക്കിലാണ്. 58,607 കിറ്റുകൾ റേഷൻ കടകൾ മുഖേന കാർഡുടമകൾ കൈപ്പറ്റി. ആലത്തൂർ 54,404, പട്ടാ മ്പി 48,767 ഒറ്റപ്പാലം 48,093, ചിറ്റൂർ 48,043, മണ്ണാർക്കാട് 32,081 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്കുകൾ. ജില്ലയിൽ ആകെ 3,09315 പിങ്ക് കാർഡുടമകളാണുള്ളത്. മുൻഗണനാ വിഭാഗക്കാർക്കായുള്ള സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം പൂർത്തീകരിച്ചാൽ നീല കാർഡുടമകൾക്കുള്ള കിറ്റ് വിതരണം ആരംഭിക്കും.

ഏപ്രിൽ 20 മുതൽ ജില്ലയിൽ വിതരണം ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ വിഭാഗ ങ്ങൾക്കായുള്ള സൗജന്യ റേഷൻ അരി 86 ശതമാനം കാർഡുടമകൾ കൈപ്പറ്റിയതായും ജില്ലാ സിവിൽ സപ്ലൈ ഓഫീസർ അറിയിച്ചു. മെയ് മാസത്തിലെ പി.എം.ജി.കെ.എ.വൈ റേഷൻ വിതരണം ഇന്നു മുതൽ (മെയ് 5) മുതൽ ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!