കോട്ടോപ്പാടം:ലോക്ക് ഡൗണ്‍ കാലത്തെ വിരസത അകറ്റാന്‍ വിദ്യാ ര്‍ത്ഥികള്‍ക്കും,കുടുംബാംഗങ്ങള്‍ക്കുമായി ഒറ്റകത്ത് ഫാമിലി വാട്‌സ്ആപ്പ് കൂട്ടായ്മ ക്വിസ് മത്സരം നടത്തി. വാട്‌സ്ആപ്പ് വഴി ഒരു മാസം നീണ്ട് നിന്ന മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ഒറ്റകത്ത് കുടുംബത്തിലെ നിരവധി പേര്‍ മത്സരത്തി ല്‍ പങ്കാളികളായി. അജ്മല്‍ ഫൈസി കോട്ടോപ്പാടം ഒന്നാം സ്ഥാന വും, ഷഹീര്‍ എടക്കര രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം സലീന മാളിക്കുന്നും നേടി.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫി ക്കറ്റുകളും അന്‍വര്‍ അബ്ദുള്ള ( നാണി ) വയനാട് പാക്കണ വിതര ണം ചെയ്തു. ക്വിസ്സ് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ അലി ചോലകത്ത്, ഹുസൈന്‍ കക്കാടന്‍, അബ്ബാസ് ചോലകത്ത്, ഉമ്മര്‍ ഒറ്റകത്ത്, നാസര്‍ ഒറ്റകത്ത്, മൂസ ഒറ്റകത്ത് എന്നിവരും, മുഹമ്മദാലി, ശുകൂര്‍, ഇക്ബാല്‍, അന്‍സിഫ്, ആഷിഫ്, ഷഫീഖ് ,ഫൈസല്‍, കബീര്‍,എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!