പാലക്കാട്: ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന യു. മാധവന്റെ ഒമ്പതാമത് ചരമവാർഷിക ദിനാചരണ പരിപാടികൾ ക്കായി നീക്കി വെച്ച 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പി.പി. ഇ കിറ്റുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. യു. മാധവൻ സ്മാരക ട്രസ്റ്റ് വാങ്ങിയ കിറ്റുകൾ ഭാരവാഹികൾ ജില്ലാ കലക്ടർ ഡി. ബാലമുരളിക്ക് കൈമാറി.
ട്രസ്റ്റ് ഭാരവാഹികളായ വി.എം.ഗോപാലകൃഷ്ണ, വി.പി. ജയപ്രകാശ്, യു. അച്ചുതൻ, വി.ചാമുണ്ണി, കെ.പി.സുരേഷ് രാജ് എന്നിവർ പങ്കെടുത്തു.