കാഞ്ഞിരപ്പുഴ : ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലുണ്ടായ വാഹനാ പകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന് ദില്‍ജിത്ത് (17) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമ്നിവാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ദില്‍ജി ത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച പാലാമ്പട്ടിയില് വെച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദില്‍ജിത്ത്.