മണ്ണാര്‍ക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷ ന്റെ നിര്‍ദേശപ്രകാരമുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ തദ്ദേ ശസ്വയംഭരണ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിര്‍ദേശിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മാലിന്യപരിപാലനം വീഴ്ച്ച കൂടാതെ നടക്കുന്നു ണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. ഇതിനായി അസിസ്റ്റന്റ്റ് ഡയറക്ടര്‍ (മാലിന്യ പരിപാലനം), ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ഹരിതചട്ടം സെല്‍ ജില്ലാ കളക്ടറുടെ പിന്തുണാ സംവിധാനമായി പ്രവര്‍ത്തിക്കും. നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഹരിതചട്ട നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കും. ഇത് കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് സെക്രട്ടറി രൂപം നല്‍കണം. നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍ മറ്റു പ്രചാരണ ഉപാധികള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ക്കെതി രെയും കര്‍ശന നടപടി ഉറപ്പാക്കും. പ്രചാരണ സാമഗ്രികള്‍, പാഴ് വസ്തുക്കള്‍ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ സഹിതം കൈമാറണം. നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാ ല്‍ തദ്ദേശസ്ഥാപന സെക്രട്ടറി പ്രസ്തുത സാമഗ്രികള്‍ നീക്കം ചെയ്യുകയും, ഇതിന്റെ ചെലവ് സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ്.
മാലിന്യ പരിപാലനത്തില്‍ ഉണ്ടാകുന്ന വീഴ്ച സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി നടപടിയെടുക്കും.പോളിംഗ് ബൂത്ത്, വിതരണ കേന്ദ്രം, കൗണ്ടിംഗ് സ്റ്റേഷന്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായി ഹരിതചട്ടം പാലിക്കണം. ഇവിടങ്ങളില്‍ ഉണ്ടാകുന്ന പാഴ്വസ്തുക്കള് തരം തിരിച്ച് സംഭരിക്കുന്നതിന് ബിന്നുകളും, പാഴ് വസ്തുക്കള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് ഹരിത കര്‍മ്മസേനയുടെ സേവനവും ഉറപ്പാക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കുമുള്ള ഭക്ഷണത്തിനായി പ്ലാസ്റ്റിക് പാഴ്സലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പകരം വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രം ഭക്ഷണം ലഭ്യമാക്കണം. ഇതിനുള്ള ക്രമീകരണം കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ മുഖേന കുടുംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒരുക്കേണ്ടതാണ്. ഹരിത ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സിംഗിള്‍ വാട്സപ്പ് നമ്പര്‍ ‘ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് വിശദീകരിച്ച് നല്‍കാനും പ്രാദേശിക, സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
