കോട്ടോപ്പാടം:കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയും കോട്ടോപ്പാടം ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി കുണ്ട്‌ലക്കാട് പ്രദേശത്ത് ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ ക്കരണവും നടത്തി.ഡോ.നസ്രിന്‍ മൂസയുടെ നേതൃത്വത്തില്‍ കുണ്ട്‌ലക്കാട് ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറിച്ചെന്ന് മരുന്ന് എത്തിച്ച് നല്‍കുകയും ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുകയും ചെയ്തു.സൗഹാര്‍ദ്ദ കൂട്ടായ്മയിലെ അംഗങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.