പാലക്കാട്: സംസ്ഥാനത്ത് പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. പാലക്കാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 81 പേര്‍ക്കെതിരെ ഇന്ന് (ഏപ്രില്‍ 30) പോലീസ് കേസെ ടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയില്‍ പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്.കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാ ത്തലത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 30) വൈ കീട്ട് 5.30 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ. എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളി ലായി 149 പേരെ അറസ്റ്റ് ചെയ്തു. 86 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.