പുലാപ്പറ്റ: വിഷ്ണുമായ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കെ.സി ചന്ദ്രശേഖരന് തമ്പാന് ആണ് യജ്ഞാചാര്യന്‍.വിശേഷാല്‍ പൂജകള്‍, പ്രസാദൂട്ട് എന്നിവയുണ്ടാകും.യജ്ഞം ബുധനാഴ്ച്ച സമാപിക്കും.യജ്ഞത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നടപന്തല്‍ ഉദ്ഘാടനം ചെയ്തു. കുതിരവട്ടം സ്വരൂപം അശോകന് തമ്പാന് ആണ് ഉദ്ഘാടനം ചെയ്തത്. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് യു.സുകുമാരന്‍ അധ്യക്ഷനായി.വിശ്വനാഥന് ശ്രീവല്‍സം, രാമദാസന് താഴത്തേതില്‍, പി.ഹരിദാസന്, രാജന്കുട്ടത്ത്, പി.രാമകൃഷ്ണന്, മുരളി മേലേതില്‍ എന്നിവര്‍ സംസാരിച്ചു.
