കോട്ടോപ്പാടം: കോവിഡ് 19 മഹാമാരിയെ അതിജീവിച്ച് കോട്ടോ പ്പാടം സ്വദേശി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നാട്. നാടിന്റെ നന്‍മയുടെ റൂട്ടില്‍ സഞ്ചരിച്ചയാളാണ് കോവിഡ് രോഗ മുക്തനായ കോട്ടോപ്പാടം സ്വദേശി.കേവലം രണ്ട് പേര്‍ മാത്രമുള്ള പ്രാഥമിക സമ്പര്‍ക്ക പട്ടിക, രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ ആരു മില്ല.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ റൂട്ട് മാപ്പിനെ മാതൃകാപര മെന്ന് നാട് ഉറക്കെ വിളിച്ച് പറഞ്ഞു.സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നിറഞ്ഞു.രോഗ പകര്‍ച്ച തടയാന്‍ ഈ ചെറുപ്പക്കാരന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ ആരോഗ്യ പ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടു ത്തിയിരുന്നു.
മാര്‍ച്ച് മാസം 21-ാം തീയതി ദുബായിയില്‍ നിന്ന് പുറപ്പെടും മുമ്പ് തന്നെ വീട്ടില്‍ നിന്ന് ഭാര്യയേയും പത്തു മാസം മാത്രം പ്രായമായ കുഞ്ഞിനേയും ഭാര്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.തുടര്‍ന്ന് ഭാര്യ സഹോദരനോട് വിളിച്ച് എയര്‍പോര്‍ട്ടിലേക്ക് വരാന്‍ ആവശ്യപ്പെ ടുകയായിരുന്നു.മാസ്‌കും ഗ്ലാസും ധരിച്ച് ഏസി ഇല്ലാതെ നേരേ കാറില്‍ വീട്ടിലെത്തി. ശേഷം വാര്‍ഡ് മെംബര്‍ ഗഫൂര്‍ കോല്‍ക്കള ത്തില്‍ മുഖാന്തിരം ദുബായില്‍ നിന്നും എത്തിയ വിവരം ആരോഗ്യ പ്രവര്‍ത്തക മിനിയെ അറിയിച്ചു.പിറ്റേ ദിവസം ചെറിയ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തി.രണ്ടു ദിവസത്തിനുള്ളില്‍ ഫലം വന്നപ്പോള്‍ പോസിറ്റീവ്.തുടര്‍ന്ന് കാര്യങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കോട്ടോപ്പാടം സ്വദേശിക്ക് ഒരു മടിയും ഉണ്ടാ യിരുന്നില്ല.ചികിത്സാര്‍ത്ഥം വിണ്ടും 108 ആംബുലന്‍സില്‍ പാല ക്കാട് ജില്ലാ ആശുപത്രിയിലേക്ക്. തുടര്‍ ദിവസങ്ങള്‍ ഏറെ ആശങ്ക യിലായിരുന്നു.ലക്ഷണങ്ങള്‍ അധികം ഇല്ലെങ്കിലും പരിശോധനാ ഫലം പല തവണ കാലുമാറി.അതു കൊണ്ട് തന്നെ ആശുപത്രി വാസം 35 ദിവസത്തിലധികം നീണ്ടു.
ഇത്രയും സൂക്ഷ്മതയും സാമൂഹിക പ്രതിബദ്ധതയും കാണിച്ച ഈ യുവാവിന്റെ രോഗമുക്തി നീണ്ടു പോയത് നാട്ടുകാരിലും ആരോ ഗ്യ പ്രവര്‍ത്തകരിലും വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. സമാന സ്ഥിതി വിശേഷം സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആരോഗ്യു വകുപ്പിന് ഉറപ്പുണ്ടായിരുന്നു ഇദ്ദേഹം സുഖം പ്രാപിക്കുമെന്ന്. ഒടുവില്‍ ആ സുദിനം വന്നെത്തി. ഏപ്രില്‍ 30. കോട്ടോപ്പാടം സ്വദേശിയുടെ ആശുപത്രിവാസം അവസാനിച്ചു. രോഗ വിമുക്തി നേടി വീട്ടില്‍ തിരിച്ചെത്തി.കോട്ടോപ്പാടത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. കോട്ടോപ്പാടം സ്വദേശിയോടുള്ള നന്ദിയും ആദരവും അറിയിക്കാന്‍ വാര്‍ഡ് മെംബര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് ജെ എച്ച് ഐ മാരായ സുരേഷ് വര്‍ഗീസ് വിനോദ് എന്നിവര്‍ വീട്ടിലെത്തിയിരുന്നു. വീട്ടുമുറ്റത്തെ ത്തിയ യുവാവിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.ഇനി മുന്‍ കരുതല്‍ എന്ന നിലക്ക് 14 ദിവസം കുടി വീട്ടില്‍ നിരീക്ഷണത്തില്‍. അതു കൂടി കഴിഞ്ഞാല്‍ പിന്നീട് ഇദ്ദേഹത്തിന് പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിയാം.