അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നോട്ട് പുസ്തക ബൈന്‍ഡിങ് ശില്പശാല സംഘടി പ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി നടത്തിയ ശില്പശാല പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ് ഉദ്ഘാടനം ചെയ്തു. ക്രാഫ്റ്റ് അധ്യാപ ക പി. ബള്‍ക്കീസ് ഇബ്രാഹിം അധ്യക്ഷയായി.സംസ്ഥാന തല ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ബുക്ക് ബൈന്ഡിങില് എ ഗ്രേഡ് നേടിയ കെ.അഭിഷേക് ക്ലാസെടുത്തു.എം.ഇ.എസ്. കെ.എച്ച്.എസ്.എം. കോളജ് അധ്യാപക വിദ്യാര്‍ഥികളായ ടി.പി ഫാത്തിമത്ത് തസ്നി, കെ.പി ഫാത്തിമത്ത് ഷിന്ഫ , ഒ. റിന്‍ഷ മോള്, എം. ലെസില്‍ , കെ.പി റമീസ് അലി, നമൃത ശ്രീനിവാസന്, എന്‍. ശ്രീധന്യ, എം. ശ്രുതി, സി. അനശ്വര കൃഷ്ണ, ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ ഒ. അലൂഫ് അന്‍വര്‍, നന്ദകിഷോര്‍, വിദ്യാഥികളായ ഷിഹാദ് മുഹമ്മദ്, പി. ജഗന്നാഥ്, മുഹമ്മദ് നിഷാം അലി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നന്നായി 40 വിദ്യാര്‍ഥികള്‍ ശില്പശാലയില് പങ്കെടുത്തു.
