അഗളി: ഗ്രാമീണ റോഡ് പുനുരുദ്ധാരണ പദ്ധതി ഫണ്ട് വിനിയോഗിച്ച് പണി പൂര്ത്തീ കരിച്ച അഗളി പഞ്ചായത്തിലെ കക്കുപ്പടി താഴെ ഉന്നതി റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഈശ്വരി രേശന് അധ്യ ക്ഷയായി. പുതൂര്‍ പഞ്ചായത്ത് മെമ്പര്‍ സെന്തില്‍, എം.ആര് സത്യന്, ഷിബു സിറിയക്, നവാസ് പഴേരി, സജീന നവാസ്, റഷീദ് കള്ളമല, വാപ്പുട്ടി ഹാജി, എ.പി അന്‍വര്‍, എ.പി ആഷിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
