അലനല്ലൂര്‍ : എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂള്‍ എസ്.എസ്.സി. 1986-87 ബാച്ച് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ എടത്തനാട്ടുര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് ഐ. സി.യു. സര്‍ജിക്കല്‍ കട്ടില് നല്കി. കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പൂര്‍വവിദ്യാര്‍ ഥികളുടെ ഒത്തുചേരലിന്റെ ഭാഗമായാണ് കാരുണ്യപ്രവര്‍ത്തനം. ക്ലിനിക്കില്‍ നടന്ന ചടങ്ങ് അലനല്ലൂര്‍ പഞ്ചായത്ത് അംഗം അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. ക്ലിനിക് ഭാരവാഹി അലി പടിഞ്ഞാറപിള്ള അധ്യക്ഷനായി. ക്ലിനിക്ക് അംഗം റഹീസ് എടത്ത നാട്ടുകര, സീനിയര്‍ നഴ്സ് ഫാത്തിമത്ത് സുഹറ, കൂട്ടായ്മ പ്രതിനിധികളായ സിദ്ധീഖ്, ടി.പി ഫക്രുദീന്‍, പി.സല്‍മ, റംല, ബരീറ, കെ.ടി സക്കീന, ഫിസിയോതെറാപ്പിസ്റ്റ് എബിന് ജോര്‍ജ്, പാലിയേറ്റീവ് വളണ്ടിയര്‍മാരായ വി.പി യഹിയ, കെ.സുബൈര്‍, പി.ഷാഹിര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാരായ ഇന്ദിര, ഷംന തുടങ്ങിയവര്‍ സംസാരിച്ചു.
