മണ്ണാര്‍ക്കാട് : നഗരസഭാ കൗണ്‍സിലര്‍ ടി.ആര് സെബാസ്റ്റിയനെ വടക്കേക്കര നിവാസികള്‍ ആദരിച്ചു. മുതിര്‍ന്ന പൗരന് ഭാസ്കരപണിക്കര്‍ ടി.ആര് സെബാസ്റ്റ്യനെ ഷാളണിയിച്ച് ഉദ്ഘാടനം ചെയ്തു. അനാര്ക്കോട്ടില് രാജന് മുഖ്യപ്രഭാഷണം നടത്തി. നാഗരാജന് അധ്യക്ഷനായി. അച്ചന് മാത്യു, നാരായണന്, രാമകൃഷ്ണന്, ചന്ദ്രന്, വൈഷ്ണവി, അഞ്ജന മോള്, സത്യഭാമ, മിനി, രശ്മി, പാര്‍വതി, അങ്കണവാടി ടീച്ചര്‍ അരുണ, തങ്കമണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
