മണ്ണാര്‍ക്കാട് : വനം-വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതിസംഘട നയായ ഗ്രീന്‍ റെസ്ക്യൂ ആക്ഷന്‍ ഫോഴ്സും നജാത്ത് ആര്‍ട്സ് സയന്‍സ് കോളജിലെ എന്‍. എസ്.എസ്. യുണിറ്റും സംയുക്തമായി സൈലന്റ്വാലി വനത്തില്‍ വന്യജീവികള്‍ക്ക് കുടിവെള്ളമൊരുക്കുന്നതിനായി താത്കാലിക തടയണ നിര്‍മിച്ചു. അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ഗണേശന് നേതൃത്വം നല്കി. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബി. പി. സുനില്‍കുമാര്‍, പി.ടി രാജന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. അയ്യപ്പന്, വൈ. ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം. നാരായണന്, ഗ്രീന്‍ റെസ്ക്യൂ ആക്ഷന്‍ ഫോഴ്സ് പ്രവര്‍ത്തകരായ വി.ടി അഷ്റഫ്, സംഗീത, കൃപായന്, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, വാച്ചര്‍മാര്‍, നജാത്ത് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഫസീഹുല് ഇര്ഫാന്, അധ്യാപിക ഉമ എന്നിവര്‍ പങ്കെടുത്തു.
