മണ്ണാര്‍ക്കാട്: നട്ടെല്ലിന് ക്ഷതം സംഭവിച്ചുകിടപ്പിലായ പാരപ്ലീജിയ രോഗികള്‍ക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന് സന്നദ്ധസംഘ ടനയുടെ നേതൃത്വത്തിലുള്ള ഉയരെ സ്വയംതൊഴില്‍ പദ്ധതിയുടെ സംസ്ഥാനതല പ്ര ഖ്യാപനവും കുടുംബസംഗമവും കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. കിടപ്പിലായ ഇത്തരം രോഗികളെ സ്വയം തൊഴില്‍ പദ്ധതിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയി ലേക്ക് കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക ശാക്തീകരണത്തിനുമാണ് ലക്ഷ്യം. ഇതിനാവശ്യമായ സാമ്പത്തിക സഹായവും പരി ശീലനവും ഇവര്‍ക്ക് നല്‍കും. പദ്ധതി പ്രഖ്യാപനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വ ഹിച്ചു. ഫൗണ്ടേഷന് വൈസ് ചെയര്മാന് എം.അബ്ദുല്‍ മജീദ് അധ്യക്ഷനായി. സെക്രട്ട റി ഉമ്മര്‍ ആലത്തൂര്‍ പ്രൊജക്ട് അവതരണം നടത്തി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്വി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേ ഴ്സണ്‍ സി.മുഹമ്മദ് ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീക്ക് റഹ്മാന്, വാര്‍ഡ് കൗണ്‍സിലര്‍ ഷറഫുന്നിസ, മണ്ണാര്‍ക്കാട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി പി.മുഹമ്മദാലി അന്‍സാരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രമേശ് പൂര്‍ണ്ണിമ, സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു, വ്ലോഗര്‍ മൊയ്നു ദ്ദീന്‍, അലനല്ലൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്മാന് ഇ.ശശിപാല്‍, കുന്തിപ്പുഴ ലയണ്‍സ് ക്ലബ് ഭാരവാവി മോന്‍സി തോമസ്, എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്മാന് മുഹമ്മദ് സക്കീര്‍, കെ.സി അബ്ദു റഹ്മാ ന്, വിജയേഷ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്, പീപ്പിള്‍ ഫൗണ്ടേഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എസ് അബൂഫൈസല്‍, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
