മണ്ണാര്‍ക്കാട് : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടര്സെ ര്‍ച്ച് (Voter search) ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ പേരു ണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് തിരയാന്‍ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
വോട്ടര്‍പട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്രതെരഞ്ഞെ ടുപ്പ് കമ്മീഷന്റെ വോട്ടര്‍തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (EPIC) എന്നിവ നല്കി പേര് തിരയാം. EPIC കാര്‍ഡ് നമ്പര്‍ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയില്‍ അപേക്ഷിക്കുമ്പോള്‍ ഇവയിലേതാണോ നല്‍കിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാല്‍ മാത്രമേ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഇതു കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം.
സംസ്ഥാനതലത്തില്‍ വോട്ടര്‍പട്ടികയില്‍ പേരു തിരയാന്‍ വെബ് സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ സര്‍വീസസ് (ഢീലേൃ ലെൃ്ശരല) ക്ളിക്ക് ചെയ്യണം. അപ്പോള്‍ സെര്‍ച്ച് വോട്ടര്‍ സ്റ്റേറ്റ് വൈസ് (Search Voter Statewise), സെര്‍ച്ച് വോട്ടര്‍ ലോക്കല്‍ബോഡി വൈസ് (Search Voter Localbodywise), സെര്‍ച്ച് വോട്ടര്‍ വാര്‍ഡ് വൈസ് (Search Voter Wardwise) എന്നീ മൂന്ന് ഓപ്ഷനുകള്‍ സ്ക്രീനില്‍ തെളിയും. ഇതില്‍ സംസ്ഥാനതലത്തില്‍ പേര് തിരയാന്‍ ആദ്യത്തെ സ്റ്റേറ്റ് വൈസ് ഓപ്ഷന് ക്ളിക്ക് ചെയ്യണം. അപ്പോള്‍ സെര്‍ച്ച് ബൈ EPIC / Old SEC id , സെര്‍ച്ച് ബൈ New SEC Id എന്നീ രണ്ട് ഓപ്ഷനുകള്‍ മുകളില്‍ ഇടതു വശത്തായി കാണാം. ഇതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ SEC Id നമ്പര്‍, പുതിയ SECയും 9 അക്കങ്ങളും ചേര്‍ന്ന സവിശേഷ നമ്പര്‍ എന്നിവ ഉപയോഗിച്ച് പേര് തിരയാവുന്നതാണ്.
ഇനി ലോക്കല്‍ബോഡിവൈസ് ഓപ്ഷന് ക്ളിക്ക് ചെയ്ത് തദ്ദേശസ്ഥാപനതലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശസ്ഥാപനത്തിന്റെ പേരും നല്‍കിയിട്ട് , വോട്ടറുടെ പേരോ, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരോ (EPIC) , SECയുടെ പഴയതോ, പുതിയതോ ആയ നമ്പരോ എന്റര്‍ ചെയ്ത് പേര് പരിശോധിക്കാം. അതു പോലെ സെര്‍ച്ച് വാര്‍ഡ് വൈസ് ക്ളിക്ക് ചെയ്തും വാര്‍ഡ് തലത്തില്‍ വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേരും, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരും കൃത്യമായി നല്കിയാല് മാത്രമേ പരിശോധനയില്‍ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ.ഇരട്ടവോട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറെ അറിയിക്കാവുന്നതാണ്.
