മണ്ണാര്‍ക്കാട്: സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു നയിക്കുന്ന പ്രചാരണവാഹനജാഥ മണ്ണാര്‍ക്കാട് സമാപിച്ചു. വടക്കഞ്ചേരിയില്‍നിന്ന് ആരംഭിച്ച യാത്ര വിവിധയിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയാണ് ഇന്നലെ വൈകീട്ടോടെ മണ്ണാര്‍ക്കാട് കോടതിപ്പടിയില് സമാപിച്ചത്. കെ.പി.സി.സി. സെക്രട്ടറി കെ.എ തുളസി ഉദ്ഘാടനം ചെയ്തു. കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടാതെ സമ്പന്നരുടെ താല്പര്യത്തിനുവേണ്ടിയാണ് കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ നിലകൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു. നെല്ലിന്റെ സംഭരണതുകയും മറ്റുആനുകൂല്യങ്ങളും ലഭിക്കാതെയും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കെ.എ തുളസി പറഞ്ഞു. അടിസ്ഥാന വിഭാഗമായ കര്‍ഷകരുടെ ആവശ്യങ്ങളെ എങ്ങനെ ഹനിക്കാമെന്നകാര്യത്തില് ഒരുപോലെ മത്സരിക്കുകയാണ് കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രന് അഭിപ്രായപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്്ബാല്‍ അധ്യക്ഷനായി.ഡി.സി.സി. സെക്രട്ടറിമാരായ പി. അഹമ്മദ് അഷറഫ്, പി.ആര് സുരേഷ്, കെ.സി പ്രീത്, ഡി.സി.സി. അംഗം കെ. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, എം.സി വര്ഗ്ഗീ സ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ടി.കെ ഇപ്പു, സ്വാമിനാഥന്, ശശി, ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
