കടമ്പഴിപ്പുറം:പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐബിയും, ചെര്‍പ്പുളശ്ശേരി റേഞ്ചും സംയുക്തമായി കടമ്പഴിപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയില്‍ വിപണിയില്‍ 3 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ ആയ ഹാന്‍സ് പിടികൂടി.കടമ്പഴിപ്പുറം കല്ലോട്ട് പറമ്പില്‍ അബ്ദുള്‍ സമദിന്റെ വീട്ടില്‍ നിന്നാണ് മനുഷ്യ ശരീരത്തെ അതി ഗുരുതരമായി ബാധിക്കുന്ന രാജ ഹംസ ഇനത്തില്‍ പെടുന്ന 2000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്.ഹാന്‍സിന്റെ തന്നെ വ്യാജന്‍ എന്നറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ പുകയില ഉത്പന്നവും.ലോക് ഡൗണ്‍ കാലമായതിനാല്‍ മദ്യവും മറ്റു മയക്കു മരുന്നുകളും ലഭിക്കാത്ത സ്ഥിതി മുതലടുത്ത് ആണ് ഇയാള്‍ തന്റെ മൊബൈല്‍ കടയുടെ മറവില്‍ ഹാന്‍സ് കച്ചവടം നടത്തി വന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.തമിഴ് നാട്ടില്‍ നിന്നും വരുന്ന പച്ചക്കറി വണ്ടിയുടെ മറവില്‍ ആണ് ഇയാള്‍ ഹാന്‍സ് കടത്തി കൊണ്ട് വന്നിരുന്നത്.സമീപപ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.വി. അനൂപ്, ശങ്കര്‍ പ്രസാദ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍)ഹാരിഷ് (അസി :എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ )സി. സെന്തില്‍ കുമാര്‍, ആര്‍. റിനോഷ്, എം. യൂനസ്, സജിത്ത്, സുധര്‍ശനന്‍ നായര്‍, എ. സജീവ് (എക്‌സൈസ് ഓഫീസര്‍ )സത്താര്‍ (ഡ്രൈവര്‍ ) എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.