പത്തിരിപ്പാല : മൗണ്ട് സീന സ്പെഷല്‍ സ്കൂളില്‍ നടന്ന പാലക്കാട് റവന്യു ജില്ലാ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. പത്ത് കോടി രൂപ ചെലവില്‍ ഒറ്റപ്പാലം ഡെഫ് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കുമെന്ന് എംഎല്‍എ പറഞ്ഞു.13 സ്പെഷല്‍ സ്ക്കൂള്, 27 ബഡ്സ് സ്കൂളുകളില്‍ നിന്നുമായി 350 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരിപാടി ജൂനിയര്‍ , സീനിയര്‍ തലങ്ങളിലായി നാല് സ്റ്റേജുകളിലായി ഒന്‍പത് ഇനങ്ങളിലാണ് മത്സരം.:
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷയായി. ലെക്കിടി- പേരൂര്‍ -പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് സി.എ നസ്രിന്, ഒറ്റപ്പാലം എ ഇ ഒ അബ്ദുള്‍ ഖാദര്‍, മൗണ്ട് സീന ഗ്രൂപ്പ് സെക്രട്ടറി കെ പി അബ്ദുള്‍ റഹ്മാന്, മൗണ്ട് സീന ട്രസ്റ്റ് മെമ്പര്‍ വി.ഇ. ഷാജഹാന്, തച്ചൂസ് റസിഡന്റ്സ് മാനേജിങ് ഡയറക്ടര്‍ സിദ്ദിഖ് പുളിക്കല്‍, പേയ്സ് സ്റ്റേറ്റ് വെര്ട്ടറി അഡ്വ. ബോബിബാസ്റ്റിന്, ഹെല്‍ത്ത് ഇന്ത്യ സ്പെഷല്‍ സ്ക്കൂള് ഡയറക്ടര്‍ രാജലക്ഷ്മി, എ.ഡബ്ല്യു.എച്ച്. സ്പെഷല്‍ സ്ക്കൂള് പ്രിന്‍സിപ്പല്‍. എം. പ്രമീള, മൗണ്ട് സീന മാനേജര്‍ അബ്ദുള്‍ സലാം, മൗണ്ട് സീന മാനേജ്മെന്റ് കമ്മിറ്റി മെമ്പര്‍ ഷംസുദ്ദീന് പത്തിരിപാല, മൗണ്ട് സീന പബ്ലിക്ക് സ്ക്കൂള് പ്രിന്‍സിപ്പള്‍ ഡോ: കെ. എസ്. വിനോദ്, മൗണ്ട് സീന ആട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ: എ.പി. മുഹമ്മദ് ഇസ്മയില്‍, മൗണ്ട്
സീന പ്രൈവറ്റ് ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ സിദ്ദീഖ്. ടി. ഡി.ഡി.ഇ.യുമായ സലീന ബീവി മൗണ്ട് സീന സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ബെക്സി എം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
