അലനല്ലൂര്‍: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്കുന്ന എം.എസ്.എം. എജൂകെയര്‍ സ്കോളര്‍ ഷിപ്പിനായി സ്വരൂപിച്ച ഫണ്ട് കൈമാറി. എടത്തനാട്ടുകര പ്രദേശത്തെ പത്തോളം ജുമാ മസ്ജിദുകള്‍, കോട്ടപ്പള്ള അങ്ങാടി, തടിയംപറമ്പ് നവോത്ഥാന സാംസ്കാരിക കേന്ദ്രം എന്നിവടങ്ങളില്‍ ന്ിന്നും ഉള്‍പ്പടെയാണ് ഫണ്ട് സമാഹരണം നടന്നത്.തടിയംപറമ്പ് നവോത്ഥാന സാംസ്കാരിക കേന്ദ്രം കാര്യദര്‍ശി സി.പി മുഹമ്മദില്‍ നിന്നും എജൂ കെയര്‍ എടത്തനാട്ടുകര മണ്ഡലം കോര്‍ഡിനേറ്റര്‍ ബിഷാര്‍ അബ്ദുള്ള, പ്രസിഡന്റ് അനീസ്, സി.പി അന്‍ഷിദ്, മുബഷീര്‍ എന്നിവരാണ് തുക ഏറ്റുവാങ്ങിയത്.നാലുകണ്ടം മസ്ജിദു മസ്ജിദു തൗഹീദില്‍ നിന്നും സ്വരൂപിച്ച തുക മസ്ജിദ് ഭാരവാഹികളായ കെ.ടി മജീദ്,ഹനീഫ ഖത്തീബ് മുസ്തഫ പൂക്കാടഞ്ചേരി,എം.എസ്.എം കിഡ്സ് ക്ലബ്ബ് ഭാരവാ ഹികളില് നിന്നും എം.എസ്.എം ജില്ലാ ഭാരവാഹി ജവാദ് അസ്ഹരി ഏറ്റുവാങ്ങി. എം.എസ്.എം ഭാരവാഹികളായ ഫൗസ് അബ്ദുറഹ്മാന്,അഷീക്ക് കാപ്പുങ്ങല്‍,ബിഷാര്‍ അബ്ദുള്ള, കെ.അനീസ്, അന്‍സാര്‍ ചളവ, മുബഷിര്‍ അമ്പലപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
