കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നമ്മള് ചാരിറ്റബിള്‍ സൊസൈറ്റി ഓണക്കിറ്റ് വിതരണം ചെയ്തു. നിര്‍ധനരായ 250ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. പള്ളിപ്പടി മലബാര്പ്ലാസയിലെ ഓഫിസിന് സമീപം നടന്ന ചട ങ്ങ് മുസ്തഫ കോരംകുളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഷാജി അധ്യക്ഷനായി. ജിമ്മി മാത്യു, ചന്ദ്രന് അഴകേന്ദ്ര, കെ.ആര് ഷാബു, സിബി, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
