കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ നാളെ ഒത്തുചേരും.സ്കൂളിന്റെ രജതജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ഒരുവട്ടംകൂടിയെന്ന പേരിലാണ് പഴയപഠിതാക്കള് സംഗമിക്കുന്നത്.
സ്കൂള്‍ സ്ഥാപിച്ച 1976 മുതല്‍ 2020 വരെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം പൂര്‍വ അധ്യാപ കര്, ജീവനക്കാര്‍, പി.ടി.എ. ഭാരവാഹികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.രാവിലെ 9.30ന് പ്രതിനിധി രജിസ്ട്രേഷന് നടക്കും. 10ന് മുന്‍ പ്രധാന അധ്യാപകന് സി.എം ശിവശങ്കരന് സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗുരുവന്ദനം, ക്ലാസ്തല കൂട്ടായ്മ, സ്മൃതിമധുരം, സാംസ്കാരിക പരിപാടി എന്നിവയുമുണ്ടാകും.
പങ്കെടുക്കുന്നവര്‍ക്കെല്ലാം ഉച്ചഭക്ഷണമൊരുക്കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, പ്രധാന അധ്യാപകന് കെ.എസ് മനോജ്, പി.ടി.എ. പ്രസിഡന്റ് കെ.ടി അബ്ദുള്ള, സംഘാടക സമിതി കണ്‍വീനര്‍ എ.മുഹമ്മദാലി എന്നിവര്‍ അറിയിച്ചു.
