മണ്ണാര്‍ക്കാട്: അമൃത് പദ്ധതിലുള്‍പ്പെടുത്തി നഗരസഭയില്‍ കുന്തിപ്പുഴയ്ക്കു കുറുകെ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കാന്‍ പരിശോധനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങി. ചെറുകിട ജലസേചന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള എഞ്ചിനിയീറങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (കെറി)പരിശോധനകള്‍ നടത്തുക. ഇതിന്റെ ഭാഗമായി ഇന്‍ സ്റ്റിറ്റ്യൂട്ടില് നിന്നുള്ള സംഘം ജൂലായ് മാസത്തില്‍ കുന്തിപ്പുഴ പാലത്തിന്റെ ഭാഗത്ത് പരിശോധന നടത്തിയിരുന്നു. മണ്ണുപരിശോധന, ജലനിരപ്പ് അറിയുന്നതിനുള്ള ടോപ്പോ ഗ്രഫി സര്‍വേ എന്നിവയെല്ലാമാണ് പൂര്‍ത്തിയാക്കേണ്ടത്. ഈപ്രവര്‍ത്തനങ്ങള്‍ക്കായി ചെറുകിട ജലസേചന വകുപ്പ് ജല അതോറിറ്റിക്ക് നല്കിയ 10ലക്ഷം രൂപയുടെ എസ്റ്റിമേ റ്റ് മണ്ണാര്‍ക്കാട് സെക്ഷനില്‍ നിന്നും ഷൊര്‍ണൂര്‍ ഡിവിഷനിലേക്ക് സമര്പ്പിച്ചുണ്ട്. തുക ലഭ്യമാക്കുന്നപക്ഷം തുടര്‍നടപടികളുണ്ടാകും.
കുന്തിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ ഉയരത്തിലും ചീര്പ്പുകളോ ടു കൂടിയാണ് തടയണ നിര്‍മിക്കുക. വശങ്ങള് കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ച് നട ന്ന് പോകാനുള്ള സൗകര്യവും ഒരുക്കും. ചെറുകിട ജലസേചന വകുപ്പിനെയാണ് പദ്ധ തിയുടെ നിര്വഹണചുമതലയേല്പ്പിച്ചിട്ടുള്ളത്. അതേസമയം കെറി നടത്തുന്ന പഠന പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ചെക്ഡാമിന്റെ രൂപഘടനയടക്കം നിര്‍ണയി ക്കപ്പെടുക. പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രാഥമിക റിപ്പോര്‍ട്ട് ഇറിഗേഷന്‍ ഡിസൈ ന് ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡിന് സമര്‍പ്പിക്കും. ഇതനുസരിച്ചുള്ള രൂപരേഖപ്രകാരമാണ് എസ്റ്റിമേറ്റ് തയാറാക്കലും ടെന്‍ഡര്‍ നടപടികളും ഉള്പ്പടെയുണ്ടാവുകയെന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.
നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്നാണ് കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര് മിക്കുന്നത്. വേനല്‍ക്കാലത്ത് നഗരസഭാ പ്രദേശങ്ങളില്‍ കാര്യക്ഷമമായ ശുദ്ധജലവിത രണം ഉറപ്പുവരുത്താനാണിത്. 6.5 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്ന ത്. കുന്തിപ്പുഴ പാലത്തിനും ചോമേരി ജലശുദ്ധീകരണശാലയ്ക്കും ഇടയിലുള്ള സ്ഥല ത്ത് തടയണനിര്മിക്കാനാണ് നീക്കം. പാലത്തില്‍ നിന്നും അമ്പത് മീറ്റര്‍ മാറി മേല്‍ ഭാഗത്തായുള്ള സ്ഥലത്തായി ഹാപ്പിനെസ് പാര്‍ക്ക് നിര്‍മിക്കാന്‍ നഗരസഭയ്ക്ക് പദ്ധ തിയുണ്ട്. ചെക്ഡാം വന്നാല്‍ ഭാവിയില്‍ ബോട്ടിംഗ് സംവിധാനം നടപ്പിലാക്കാനും നഗര സഭ ആലോചിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് പുഴയില്‍ ജല നിരപ്പ് താഴുന്ന പ്രശ്നം പരി ഹരിക്കുകയാണ് ചെക്ഡാമിലൂടെയുള്ള പ്രധാന ലക്ഷ്യം. വര്‍ഷങ്ങളായി വരള്‍ച്ചയെ പ്ര തിരോധിക്കാന്‍ ചോമേരിയില്‍ താത്കാലിക തടയണ നിര്‍മിക്കുകയാണ് ജല അതോ റിറ്റി ചെയ്തുവരുന്നത്.
