പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ജില്ല ഒരുങ്ങി. ജില്ലാതല ചടങ്ങുകള്‍ തിങ്കളാഴ്ച പാലക്കാട് കോട്ടമൈതാനിയില്‍ നടക്കും. രാവിലെ ഒമ്പതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയപതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. പതാക ഉയര്‍ത്തലിന് ശേഷം പരേഡ് പരിശോധിക്കുന്ന മന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ പൊലിസ് മേധാവി അജിത്കുമാര്‍ എന്നി വരുള്പ്പടെ പങ്കെടുക്കും.പരേഡിനായി വിപുലമായ ക്രമീകരണങ്ങളാണ് കോട്ടമൈതാ നിയില്‍ ഒരുക്കിയിട്ടുള്ളത്.പൊലിസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങള്‍, എന്‍.സി. സി., എസ്.പി.സി., സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവരുടെ വിവിധ പ്ലാറ്റൂണുകള്‍ അണിനിരക്കും.
മികച്ച പ്ലാറ്റൂണുകള്‍ക്ക് പുരസ്കാരം നല്‍കും. വിവിധ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളുമുണ്ടാകും.
