കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് സ്കൂളിലെ റിട്ട. അധ്യാപകനായ കാതിരുമോളേല്‍ മാത്യു വും കുടുംബവും ഇത്തവണവയും പതിവുതെറ്റിച്ചില്ല. പ്രദേശവാസികള്‍ക്ക് ഓണവ സ്ത്രങ്ങളുംഓണസദ്യയുമൊരുക്കിയാണ് 24-ാമത് സ്നേഹസ്പര്‍ശം നാടിന് ഓണചന്ത മേകിയത്. എല്ലാ ഓണക്കാലത്തും പ്രദേശത്തെ നിര്‍ധനരായ കുടുംബങ്ങളെ മാത്യുവും കുടുംബവും തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നത് പതിവുകാഴ്ചയാണ്. ഇത്തവണ 350 കുടുംബങ്ങള്‍ക്ക് ഓണവസ്ത്രം നല്കി. വീട്ടുമുറ്റത്തെ പന്തലില്‍ വിഭവസമൃദ്ധമായ ഓണസദ്യയുമൊരുക്കി. മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് സി.ഐ. എം.ബി. രാജേഷ്, എന്‍സിപി സംസ്ഥാന ജന റല്‍ സെക്രട്ടറി റസാഖ് മൗലവി, വാര്‍ഡംഗം മഠത്തില്‍ ജയകൃഷ്ണന്, കൃഷ്ണദാസ് അരവിന്ദ്, സിസ്റ്റര്‍ റീന, മാത്യുവിന്റെ ഭാര്യ അന്നമ്മ, മക്കളായ ജോര്‍ജ്, ഡോ. ജ്യോതി സ്, മരുമക്കളായ ജിനു, ഡോ.നീനു എന്നിവരും സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു.
