കാഞ്ഞിരപ്പുഴ ഡാം ഇറിഗേഷന്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പുഴ: സംസ്ഥാനത്തെ ടൂറിസം രംഗത്ത് പുതിയ കാഴ്ചപ്പാടുകളും സാധ്യതകളും ഉണര്‍ത്തുവാന്‍ ജലവിഭവ വകുപ്പിനും അതുവഴി സംസ്ഥാന സര്‍ക്കാരിനും സാധിച്ചെ ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.ജലസേചനവകുപ്പ് നടപ്പിലാക്കു ന്ന കാഞ്ഞിരപ്പുഴ അണക്കെട്ട് കേന്ദ്രീകരിച്ചുള്ള പുതിയ വിനോദസഞ്ചാരപദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല, കോവിഡ് പശ്ചാത്തലത്തിനു ശേഷവും ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെ എത്തിക്കാന്‍ സംസ്ഥാനത്തിനാ യെന്നും മന്ത്രി സൂചിപ്പിച്ചു.
പരമ്പരാഗത ജലസേചന സൗകര്യത്തില്‍ നിന്നും മാറി മൈക്രോ ഇറിഗേഷന്‍ പ്രോജക്ടി ലൂടെ കാര്‍ഷിക വിളകള്‍ക്ക് ജലസേചനം ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്നും പൊതു ജനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയമായിട്ടുള്ള ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹി ക്കുന്നത് ഡാമുകളും അനുബന്ധപ്രദേശങ്ങളുമാണ്. കേരളത്തിലെ വിവിധ ഡാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധി ച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന പദ്ധതിയാണ് ഇറിഗേഷന്‍ ടൂറിസം പദ്ധതി. പദ്ധതിയുടെ ഭാഗമായി, 161 കോടി രൂപ ചിലവഴിച്ച് സം സ്ഥാനത്ത് ആദ്യമായി, കാഞ്ഞിരപ്പുഴ ഡാമിനോട് ചേര്‍ന്ന് കാഞ്ഞിരപ്പുഴ ഡാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. കെ. ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി. കെ ഐ ഐ ഡി സി ജനറല്‍ മാനേജര്‍ ആര് ബാജി ചന്ദ്രന് റിപ്പോര്‍ട്ട് അവതരണം നടത്തി. എ ക്സിക്യൂട്ടീവ് ഓഫീസര്‍ എസ് തിലകന്, എഫ് എസ് ഐ ടി മാനേജിംഗ് ഡയറക്ടര്‍ വി പി ഹബീബ് റഹ്മാന്, എഫ് എസ് ഐ ടി ചെയര്മാന് എം എ കെ ഫൈസല്‍, പ്രമോട്ടര്‍ എം എ കബീര്‍, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സി എസ് സിനോഷ്, ശിരുവാ ണി പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ സി വി സുരേഷ് ബാബു, കാഞ്ഞിര പ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ പി ബാലകൃഷ്ണന് തുടങ്ങിയ വര് സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
