മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ലഭിക്കുന്നതിന് സെപ്റ്റംബര്‍ 15 മുതല്‍ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്/ നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാ ക്കി. ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറ പ്പെടുവിച്ചത്. പുതിയ പെര്‍മിറ്റ് എടുക്കുന്നതിനും നിലവിലുള്ള പെര്‍മിറ്റ് പുതുക്കുന്നതി നും താത്കാലിക പെര്‍മിറ്റ് എടുക്കുന്നതിനുമെല്ലാം വാഹനങ്ങളിലെ ഡ്രൈവര്‍, കണ്ടക്ട ര്‍ തുടങ്ങിയവരുടെ പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജില്ലാ റീ ജ്യണല് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിയും ആര്.ടി.ഒയുമായ സി.യു മുജീബ് അ റിയിച്ചു.1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, 1989-ലെ കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് എന്നിവയിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് തീരുമാനം. ഡ്രൈവര്‍മാരും കണ്ട ക്ടര്‍മാരും ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന തിനും വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.
