മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ചില്‍ കലുങ്കുപ്രവൃത്തികളും ആരംഭിച്ചു. പുതിയ കലുങ്കുകള്‍ നിര്മിക്കുന്നതിനൊ പ്പം നിലവിലെ കലുങ്കുകളുടെ പുനര്‍നിര്‍മാണവും വിസ്തൃതമാക്കുന്ന പ്രവൃത്തികളും നടത്തുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയാണ് 18.1 കിലോമീറ്റര്‍ ദൂരമുള്ള ആദ്യറീച്ചിലെ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. ആകെ 17 കലുങ്കുകളുടെ പ്രവൃത്തികളാണ് നടത്തുക. ഇതില്‍ അഞ്ചെ ണ്ണം പുതുതായും അഞ്ചെണ്ണം പുനര്‍നിര്‍മിക്കുകയും ചെയ്യും. ഏഴ് കലുങ്കുകള്‍ വിസ്തൃത മാക്കുന്ന പ്രവൃത്തിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉണ്ണിയാല്‍ ജംങ്ഷന്, പാലക്കാഴി, പാലക്കാഴി എല്‍.പി സ്കൂളിന് സമീപം, അലനല്ലൂര്‍ അയ്യപ്പന്‍കാവ്, കുമരംപുത്തൂര്‍ ഭാഗങ്ങളിലാണ് പുതുതായി കലുങ്കുകള്‍ നിര്‍മിക്കുക. കാഞ്ഞിരം പള്ളി, ഉണ്ണിയാല്‍ പെട്രോള്‍ പമ്പിന് സമീപം, അലനല്ലൂര്‍ ടൗണ്‍, കോട്ടോപ്പാ ടം, കുമരംപുത്തൂര്‍, കാര എന്നീ ഭാഗങ്ങളിലാണ് കലുങ്കുകള്‍ വീതികൂട്ടുക. പാലക്കാഴി, അലനല്ലൂര്‍ ഹോസ്പിറ്റല്‍ ജംങ്ഷന്, അത്താണിപ്പടി, വേങ്ങ, അരിയൂര്‍ എന്നീഭാഗങ്ങളി ല്‍ കലുങ്കുകള്‍ പുനര്‍നിര്‍മിക്കും. നിലവില്‍ മില്ലുംപടിയില്‍ കലുങ്ക് നിര്‍മാണം തുട ങ്ങി. ഒരുഭാഗം പൂര്‍ത്തീകരിച്ചു. കോണ്‍ക്രീറ്റ് പൂര്‍ണമായും ഉറച്ചുബലം കൈവരിക്കു ന്നതിനായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനുശേഷം അടുത്തമാസം ബാക്കിഭാഗ ത്ത് പ്രവൃത്തികള്‍ നടത്തും. കോട്ടോപ്പാടത്ത് ജംങ്ഷന് സമീപവും കള്ളുഷാപ്പിന് സമീപത്തമുള്ള കലുങ്കുകളുടെ വീതികൂട്ടല്‍ പ്രവൃത്തികളും നടന്നുവരികയാണ്.
അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി അഴുക്കു ചാലുകളുടെ പ്രവൃത്തികളുടെ നിര്‍മാണവും പുരോഗമിക്കുന്നു. തകര്‍ന്ന റോഡിലെ കുഴികളും കരാര്‍ കമ്പനി നടത്തിവരുന്നുണ്ട്. ഇതിനകം നാലുതവണ കുഴികള്‍ മി ശ്രിതമിട്ട് നികത്തിയിട്ടുണ്ട്. എന്നാല്‍ മഴപെയ്യുന്നതോടെ കുഴികള്‍ വീണ്ടും പൂര്‍വ സ്ഥിതിയിലാവുകയാണ്. അലനല്ലൂര്‍ ഭാഗത്ത് പാതയേരങ്ങളിലെ മരങ്ങളും മുറിക്കു ന്നുണ്ട്. വൈദ്യുതി തൂണുകള്‍ മാറ്റുന്നതിനായുള്ള നടപടിക്രമങ്ങളിലാണ് കെ.എസ്. ഇ.ബിയെന്നാണ് വിവരം. കാലാവസ്ഥ അനുകൂലമാകുന്നതോടെ ഉപരിതലത്തിലെ ജോലികള്‍ ആരംഭിക്കുമെന്ന് കെ.ആര്.എഫ്.ബി. അധികൃതര്‍ അറിയിച്ചു.
രണ്ടുമാസം മുന്‍പാണ് അഴുക്കുചാല്‍ നിര്‍മാണം ആരംഭിച്ചത്. 91.4 കോടി രൂപ ചെല വിലാണ് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ പാത മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മാണ കാലാവധി.12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പതുമീറ്റര്‍ വീതിയില്‍ റോഡ് പൂര്‍ണമായും ടാറിങ് നടത്തും. വടക്കഞ്ചേരി തങ്കം ജങ്ഷനില്‍ അവസാനിക്കുന്ന മലയോരഹൈവേ അഞ്ചു റീച്ചുകളിലായിട്ടാണ് ജില്ലയില്‍ പൂര്‍ത്തീകരിക്കുക.
