മണ്ണാര്‍ക്കാട് : ഞങ്ങള്‍ക്കുവേണം ജോലി ഞങ്ങള്‍ക്കുവേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തില്‍ സമരസംഗമം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം യു.ടി. രാമകൃഷ്ണന്, ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, ശ്രീരാജ് വെള്ളപ്പാടം, റംഷീക് എന്നിവര്‍ സംസാരിച്ചു.
