മണ്ണാര്‍ക്കാട് : നൈപുണ്യ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി മണ്ണാര്‍ക്കാട്ടെ മികച്ച ഫാഷന്‍ ഡിസൈനിങ് പഠനകേന്ദ്രമായ ഡാസില്‍ അക്കാദി നടത്തുന്ന വിവിധ പ്രോ ത്സാഹനപ്രവര്ത്തനങ്ങളെ അഭിനന്ദിച്ച് ഭാരത് സേവക് സമാജിന്റെ പുരസ്കാരം. തി രുവനന്തപുരത്ത് നടന്ന ബി.എസ്.എസ്. 73-ാം സ്ഥാപക ദിനാഘോഷ ചടങ്ങില്‍ വെച്ച് നാഷണല്‍ ചെയര്മാന് ബി.എസ് ബാലചന്ദ്രനില്‍ നിന്നും ഡാസില്‍ അക്കാദമി മാനേ ജിങ് ഡയറക്ടര്‍മാരായ സുമയ്യ കല്ലടി, ഉമൈബ ഷഹനാസ് എന്നിവര്‍ ഏറ്റുവാങ്ങി. രാജ്യ ത്തെ നിരവധി ബി.എസ്.എസ്. പരിശീലന കേന്ദ്രങ്ങളില്‍ നിന്നുകൂടിയാണ് പാലക്കാട് ജില്ലയിലെ മികച്ച ഫാഷന്‍ ഡിസൈനിങ് സ്ഥാപനമായി ഡാസില്‍ അക്കാദമി തിര ഞ്ഞെടുക്കപ്പെട്ടത്.സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ഒരുപതിറ്റാണ്ട് മുന്‍പ് പ്രവര്‍ത്തന മരാംഭിച്ച ഡാസില്‍ അക്കാദമി ഫാഷന്‍ ഡിസൈനിങ് പഠനമേഖലയില്‍ മികവിന്റെ മുദ്രചാര്‍ത്തിയ സ്ഥാപനമാണ്. നൈപുണ്യവിദ്യഭ്യാസ രംഗത്തെ നേട്ടങ്ങളും പ്രവര്ത്ത നമികവുമാണ് ഡാസില്‍ അക്കാദമിയെ സെന്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹമാക്കിയത്. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ജോലിസാധ്യതയുള്ള തൊ ഴിലധിഷ്ഠിത ഡിഗ്രി ഡിപ്ലോമ കോഴ്സുകളാണ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്. ഫോണ്‍: 9809694303,9037431938.
