മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനവും ധര്‍ണയും നടത്തി. ശമ്പളപരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക പൂര്‍ണ മായും അനുവദിക്കുക, ഒരുമാസ പെന്ഷന് ഉത്സവബത്തയായി അനുവദിക്കുക, മുഴു വന്‍പെന്‍ഷന്‍ കാലാവധി 20വര്‍ഷമാക്കുക, 70വയസ്സുകഴിഞ്ഞവര്‍ക്ക് അധിക പെന്‍ ഷന് നല്‍കുക, പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലിക്കുക, സ്റ്റാറ്റിയൂറ്ററി പെന്ഷന് പുന:സ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, മെഡി സെപ് ചികിത്സാ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയി ച്ചായിരുന്നു സമരം. കുടുകോംപ്ലക്സില് നടന്ന ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി നായര്‍ അധ്യക്ഷനാ യി. കെ.മോഹന്‍ദാസ്, അംബുജാക്ഷി,പി.എ ഹസ്സന് മുഹമ്മദ്, പി.ജി ഉമാദേവി എന്നിവ ര്‍ സംസാരിച്ചു. കെ.മോഹന്‍ ദാസ്, ചന്ദ്രന്, ശിവദാസന്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രകടന ത്തിന് നേതൃത്വം നല്കി.
