മണ്ണാര്‍ക്കാട് : സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യ പ്പെട്ടു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ.പ്രേം കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.രഞ്ജിത്ത് പ്രവര്‍ത്തനറിപ്പോര്‍ട്ടും, യൂണി യന്‍ ജില്ലാ പ്രസിഡന്റ് എന്‍.രാജേഷ് മേല്‍കമ്മിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി. പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് എസ്.അജയകുമാര്‍, പി.ശ്രീനിവാസന്, എന്‍.സന്തോഷ് എന്നിവര്‍ സംസാ രിച്ചു. ഭാരവാഹികള്‍ : എന്‍.എ ഷമീര്‍ (പ്രസിഡന്റ്), പി.രഞ്ജിത്ത് (സെക്രട്ടറി), എന്‍. അഭിലാഷ് (ട്രഷറര്‍).
