പാലക്കാട് : കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിശാലമായ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ പ്രധാന നഗരങ്ങളിലെ കട കളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇനിമുതല്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാകും. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നതോടൊപ്പം സംരംഭകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വിപണിയിലെത്തുന്ന ഗുണ മേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാ നും ഇത് സഹായിക്കും.
ജില്ലയില്‍ 300-ല്‍ പരം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്ന സംരംഭങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. ഇവയുടെ ഉത്പന്നങ്ങള്‍ എല്ലാ കടകളിലും ലഭ്യമാക്കാനാണ് പുതിയ പദ്ധതി. അച്ചാറുകള്‍, സ്ക്വാഷ്, സോപ്പ്, ക്ലീനിങ് ഉത്പന്നങ്ങള്‍, മില്ലറ്റ് ഉത്പന്നങ്ങള്‍, ചിപ്സ്, ശര്ക്ക ര വരട്ടി, കറി പൗഡറുകള്‍, അടുക്കള ഉപകരണങ്ങള്‍, ചോക്ലേറ്റ്, ചക്ക ഉത്പന്നങ്ങള്‍, ചപ്പാത്തി, പൂരി, ബേക്കറി സാധനങ്ങള്‍ തുടങ്ങി 60ലധികം നിത്യോപയോഗ സാധനങ്ങ ളുടെ വലിയ നിരതന്നെ കടകളില്‍ ലഭ്യമാകും.
ഇതിന്റെ ആദ്യ പടിയായി സംരംഭകരുടെയും വിതരണക്കാരുടെയും യോഗം കഴിഞ്ഞ ദിവസം പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ ചേര്‍ന്നു. 43 സംരംഭകരും 22 വിതരണക്കാരും യോഗത്തില്‍ പങ്കെടുത്തു. സി.ഡി.എസ്. തലത്തിലും ബ്ലോക്ക്തലത്തിലും വിതരണക്കാരു ടെയും സംരഭകരുടെയും യോഗം ചേര്‍ന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പദ്ധതി വിപു ലപ്പെടുത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
