കോട്ടോപ്പാടം: സ്നേഹോഷ്മള നിമിഷങ്ങളാല്‍ സമ്പന്നമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്വാധ്യാപകരുടേയും ജീവനക്കാരുടേയും കുടുംബ സംഗമം. ഇവരുടെ സൗഹൃദകൂട്ടായ്മയായ സിനര്‍ജിയുടെ നേതൃത്വത്തിലാണ് ഒരുമ; ഓര്മ എന്നപേരില്‍ സംഗമമൊരുക്കിയത്. എഴുതില്പരം പേര് പങ്കെടുത്തു.
കാല്‍നൂറ്റാണ്ടുമുന്‍പ് ഔദ്യോഗിക ജീവതത്തില്‍ നിന്നും പടിയിറങ്ങിയവര്‍ മുതല്‍ ഈവര്‍ഷം വിരമിച്ചവര്‍, വിവിധകാലയളവില്‍ സര്‍ക്കാര്‍ സര്‍വീസിലേക്കും മറ്റുമേഖലകളിലേക്കും സ്ഥലംമാറിപോയവരുള്പ്പടെ എത്തിയിരുന്നു. മിണ്ടിയും പറഞ്ഞും പാട്ടുപാടിയും തലമുറഭേദംമറന്ന് മുന്സഹപ്രവര്ത്തകര് അനുഭവങ്ങള്‍ പങ്കുവെച്ചു.സ്മൃതിമധുരം, രുചിക്കൂട്ട്, പുതിയ അംഗങ്ങള്‍ക്കുള്ള സ്വീകരണം തുടങ്ങിയവ ശ്രദ്ധേയമായി.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സിനര്‍ജി പ്രസിഡന്റ് കെ.എ കരുണാകരന് അധ്യക്ഷനായി. സ്കൂള്‍ സ്ഥാപകന്‍ കല്ലടി അബ്ദുഹാജി, മുന്‍നിയമസഭാംഗവും ദീര്‍ഘകാലം സ്കൂള്‍ മാനേജരുമായിരുന്ന കല്ലടി മുഹമ്മദ്, മണ് മറഞ്ഞുപോയ അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരെ ചടങ്ങില്‍ അനുസ്മരിച്ചു. ഹമീദ് കൊമ്പത്ത് അനുസ്മരണം നടത്തി. 2024ലെ ചിന്മയ ജയന്തി, സംസ് കൃത പ്രതിഭാ പുരസ്കാരങ്ങള്‍ നേടിയ പൂര്‍വ്വാധ്യാപകന്‍ ഡോ. സി.ടി ഫ്രാന്‍സിസിനെ ആദരിച്ചു.
സെക്രട്ടറി കെ.രവീന്ദ്രന്, ട്രഷറര്‍ കെ.ഉബൈദുള്ള, സ്കൂള്‍ മാനേജര്‍ റഷീദ് കല്ലടി, പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, പ്രധാനാധ്യാപകന് കെ.എസ് മനോജ്, കെ.എന്‍ ബല രാമന് നമ്പൂതിരി, കെ. എ.രതി, എം.ഉമ്മര്‍, മുന്‍ പ്രിന്‍സിപ്പാള്‍മാരായ കെ.ഹസ്സന്, പി.ജയശ്രീ, മുന്‍ പ്രധാനാധ്യാപകരായ സി.എം ശിവശങ്കരന്, പി. എന്‍ മോഹനന്, കെ.ഹസ്സന്, പി.ടി സെബാസ്റ്റ്യന്‍, പി.സൈനബ, എ.രമണി, മുന്‍ ഡി.ഇ.ഒ എം. ഗോപി നാഥന്, കെ. കൃഷ്ണന്‍കുട്ടി, മറിയാമ്മ ഐപ്പ്, വി.സുകുമാരന്‍, കെ.അബൂബക്കര്‍, ബി. ശാന്തമ്മ, കെ.അലി, കെ.പത്മജ, കെ.പി മജീദ്, പി.കെ.ഹംസ, പ്രേമാബായി, ജോസി ജോസഫ്, കെ. ശ്രീകുമാര്‍, കെ.സി ഗീത, കെ.കെ അംബിക, കെ.വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
