മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കാഞ്ഞിരവള്ളിയിലും വന്യജീവി സാന്നിധ്യം. കാഞ്ഞിരവള്ളി ക്ഷേത്രത്തിന് സമീപത്തെ വഴിയിലാണ് വന്യമൃഗത്തിന്റെ കാല് പാടുകള്‍ കണ്ടത്. ഈഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. വിവരമറി യിച്ചപ്രകാരം മണ്ണാര്‍ക്കാട് ആര്.ആര്.ടിയെത്തി പരിശോധന നടത്തി. നനവുള്ള മണ്ണി ല്‍ ആഴത്തില്‍തന്നെ വന്യജീവിയുടെ കാല്പാടുകള് പതിഞ്ഞിട്ടുണ്ട്. ഇത് പുലിയു ടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പരിശോധിച്ചുവരികയാണ്. പഞ്ചായത്തി ലെ തത്തേങ്ങലം,ആനമൂളി ഭാഗത്ത് പുലിസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയാ യുള്ള വന്യജീവി സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഇതിനാല്‍, ജാഗ്രതയും പ്രതിരോധനടപടികളും വനംവകുപ്പ് ശക്തമാക്കി. വനാതിര്‍ത്തിയോടുചേര്‍ന്നുള്ള റോഡരുകിലെ കാടുവെട്ടിമാറ്റലുള്പ്പടെ നടത്തിയിരുന്നു. വിവിധ ഭാഗങ്ങളില്‍ കാമറ കള്‍ സ്ഥാപിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. രണ്ടുകാമറകളിലെ ദൃശ്യങ്ങള്‍ പരിശോ ധിച്ചെങ്കിലും വന്യജീവിയുടെ സാന്നിധ്യം കണ്ടില്ലെന്ന് ആര്.ആര്.ടി. അറിയിച്ചു. ജന ങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധ യില്പെട്ടാല് ഉടന്‍ വിവരമറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ ഇട വിട്ട് മേഖലയില്‍ വനപാലകരും ആര്.ആര്.ടിയും പട്രോളിങ് നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
