അലനല്ലൂര്‍ : കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലേക്ക് എടത്തനാട്ടു കരയി ല്‍നിന്നും പ്രവേശനംവേണമെന്ന് ആവശ്യമുയരുന്നു. ഇതുസംബന്ധിച്ച് എടത്തനാട്ടുകര വ്യാപാരഭവനില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്നു. ഗ്രീന്‍ഫീല്‍ഡ് പാതയുടെ ഉദ്യോഗസ്ഥരുമായികൂടിക്കാഴ്ച നടത്താനും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍പ്പെടുത്തും. ഏതൊ ക്കെ ഭാഗങ്ങളില്‍നിന്നാണ് ഗ്രീന്‍ഫീല്‍ഡിലേക്ക് പ്രവേശനം ഉള്ളതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം എടത്തനാട്ടുകരയില്നിന്നും പ്രവേശനമില്ലെന്ന പ്രചര ണവുമുണ്ട്. അങ്ങനെസംഭവിച്ചാല്‍ മേഖലയെ ഒറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നും എടത്തനാട്ടുകരയുടെ വികസന സാധ്യതകള്‍ ഇല്ലാതാക്കുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.ജനപ്രതിനിധികള്‍, വിവിധരാഷ്ട്രീയകക്ഷിപ്രതിനിധികള്, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. നല്ലൂര് ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി അധ്യക്ഷനായി. പൂതാനി നസീര്‍ബാബു, അഡ്വ. എം.എം അമീന്, എം. ജയകൃഷ്ണന്, എം.പി.എ ബക്കര്‍, നിജാസ് ഒതുക്കുംപുറത്ത്, അമീന് മഠത്തൊടി, ഷമീം കരുള്ളി, റഷീദ് ചതുരാല, പി.പി. ഇല്യാസ്,റഹീസ് എടത്തനാട്ടുകര, എം.പി സുരേഷ്, കെ.ടി ജാഫര്‍, പി.അലി എന്നിവര്‍ സംസാരിച്ചു.
