ഷോളയൂര്‍: അട്ടപ്പാടിയിലെ വനത്തില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ സം ഘത്തെ വനപാലകര്‍ പിടികൂടി. ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍നിന്ന് അഞ്ച് ചന്ദനമരം മുറിച്ചത്. 204 കിലോ ചന്ദനക്കാതല്‍ കഷ്ണങ്ങളാണ് മുറിച്ചത്. ഷോളയൂര്‍ പന്നി ക്കുഴിയില്‍ മുറിച്ച ചന്ദനമരങ്ങള്കാറില് കയറ്റാന്‍ ശ്രമിക്കവേയാണ് സംഘം പിടിയി ലായത്. പാലക്കാട് വല്ലപ്പുഴ സ്വദേശി ഹുസ്സൈന്‍, മലപ്പുറം വെള്ളയമ്പുറം സ്വദേശി ഗഫൂര്‍ അലി, തിരുവണ്ണാമല സ്വദേശികളായ മുരളി, ശക്തിവേല്‍, കുമാരസ്വാമി, തങ്കരാജ്, കുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്. കാറും രണ്ട് വെട്ടുക ത്തിയും രണ്ട് അറക്കവാളും ഒരു ത്രാസും എട്ട് മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.അഗളി റേഞ്ച് ഓഫിസര്‍ സി സുമേഷ്, ഷോളയൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര് സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍,ആര് ശെല്‍വരാജ്, ബീറ്റ് ഫോറ സ്റ്റ് ഓഫീസര്‍മാരായ എന്‍ തോ മസ്, ജയേഷ് സ്റ്റീഫന്‍, പ്രശാ ന്ത്, ചൈതന്യ, വിദ്യ, രഞ്ജിത്,വാച്ചര്‍മാരായ ഭരതന്, രാജേഷ്, രാജേഷ്, വിജയകുമാര്‍, രഞ്ജിത് , അരുണ്‍ എന്നിവരാണ് പ്രതിക ളെ പിടികൂടിയത്.
