മണ്ണാര്‍ക്കാട് : മൂന്നുവര്‍ഷം മുന്‍പ് സൈലന്റ് വാലിയില്‍ കാണാതായ വനംവാച്ചര്‍ മുക്കാലി സ്വദേശി പി.പി രാജനെ കണ്ടെത്താന്‍ തുടരന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി തുടരന്വേഷണം നടത്തണമെന്നാണ് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. ആളെ കണ്ടെത്താനായിട്ടില്ലെന്ന് കണക്കാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കമ്മീഷനെ അറിയി ച്ചസാഹചര്യത്തിലാണ് ഉത്തരവ്. ഇത്തരം ഒരു റിപ്പോര്‍ട്ട് കോടതിയില്‍ നല്കിയാലും ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള ഡിഎംപിറ്റി യൂണിറ്റ് കേസന്വേഷണം തുടരുമെന്ന് സിറ്റിംഗില്‍ ഹാജരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് കമ്മീഷനെ അറിയിച്ചു. രാജന്റെ മകള്‍ മുക്കാലി രേഖാ രാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അഗളി ഡിവൈഎസ്പിയില് നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. സംഭവത്തില്‍ അഗളി പൊലിസ് ക്രൈം 113/22 നമ്പറായി കേസെടുത്തതായി ഡിവൈഎസ്പി അറിയിച്ചു. അഗ ളി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷണം നടത്തിയ തായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മെയ് മൂന്നിനാണ് രാജനെ കാണാതായത്. ലോക്കല്‍, ആന്റി നക്സല്‍, തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും മുക്കാലി റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വനപ്രദേശങ്ങളില്‍ തിരച്ചില്‍ നട ത്തിയെങ്കിലും ഉപകാരപ്രദമായ സൂചനകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയു ന്നു.
രാജന് ഉപയോഗിച്ചതായി പറയുന്ന മുണ്ടും ടോര്‍ച്ചും ഒരു ജോഡി ചെരുപ്പും രണ്ട് പാര സെറ്റമോള്‍ ഗുളികകളും ബന്തവസ്സിലെടുത്തിട്ടുണ്ട്. സ്ഥലത്ത് വന്യമൃഗങ്ങളുടെ കാല് പ്പാടുകള് എന്ന് സംശയിക്കാവുന്ന വിരല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് തലേന്ന് പ്രദേശത്ത് കനത്ത മഴ പെയ്തതിനാല്‍ വിരല്‍പ്പാടുകള്‍ വന്യമൃഗത്തിന്റേതാ ണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വന്നു. വെറ്റിനറി മെഡിക്കല്‍ ഓഫിസറെ നിയോഗിച്ച് ഇതില്‍ വ്യക്തത വരുത്തുമെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
