കോട്ടോപ്പാടം : മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചില്‍ നിര്മാണപ്രവൃ ത്തികള് പുരോഗമിക്കുന്നു. രണ്ടുമാസത്തിനിടെ പൂര്‍ത്തിയാക്കിയത് ഒന്നര കിലോ മീറ്റര്‍ അഴുക്കുചാല്‍ നിര്‍മാണം. മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോമീറ്റര്‍ പാതയാണ് മലയോരഹൈവേ യായി വികസിപ്പിക്കുന്നത്. 91.4 കോടി രൂപയാണ് ചിലവ്. രണ്ട് വര്‍ഷമാണ് ആദ്യ റീച്ചിന്റെ നിര്‍മാണ കാലാവധി.12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പതുമീറ്റര്‍ വീതിയിലാണ് റോഡ് പൂര്‍ണമായും ടാറിങ് നടത്തുക. വടക്കഞ്ചേരി തങ്കം ജങ്ഷനില്‍ അവസാനിക്കുന്ന മലയോരഹൈവേ അഞ്ചു റീച്ചുകളിലായിട്ടാണ് ജില്ലയില്‍ പൂര്‍ത്തീകരിക്കുക.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടപ്രകാരം ഊരാളുങ്കല്‍ സൊസൈറ്റി യാണ് ആദ്യറീച്ചില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. കോട്ടോപ്പാടം പഞ്ചായത്തി ലെ കോട്ടോപ്പാടം ജങ്ഷനു സമീപം, ഭീമനാട്, വേങ്ങ, അരിയൂര്‍ ഭാഗങ്ങളിലാണ് അഴു ക്കുചാല് നിര്‍മിച്ചത്. അതേസമയം ശക്തമായ മഴ പ്രവൃത്തികളെ ബാധിച്ചെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമായിരുന്നുവെങ്കില്‍ രണ്ട് മാസം കൊണ്ട് നാല് കിലോമീറ്ററില്‍ അഴുക്കുചാല്‍ നിര്‍മിക്കാന്‍ കഴിയുമായിരുന്നു. കോണ്‍ ക്രീറ്റ് പ്രവൃത്തികളായതിനാല്‍ മഴ വെല്ലുവിളിയായെന്നും കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മെയ് 28നാണ് അഴുക്കുചാല്‍ നിര്‍മാണം ആരംഭിച്ചത്. റോഡിലെ കുണ്ടും കുഴികളും കാരണം യാത്ര ദുസ്സഹമായതോടെ പരാതികളുയരുകയും ചെയ്തതിനാല്‍ കുഴിയകളടയ്ക്കേണ്ട പ്രവൃത്തിയും കരാര്‍ കമ്പനിക്ക് ചെയ്യേണ്ടി വന്നു. മഴ കാരണം ടാര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മെറ്റല്മിശ്രിതമിട്ട് കുഴികള്‍ നികത്തുകയാണ് ചെയ്തത്. എന്നാല്‍ കനത്തുപെയ്യുന്ന മഴയില്‍ കുഴികള്‍ വീണ്ടും പൂര്വസ്ഥിതിയിലാ കുന്നതും പ്രതിസന്ധിസൃഷ്ടിച്ചു. റോഡില്‍ കുഴികളില്ലാത്ത ഒരുസ്ഥലവും ഇല്ലന്ന സ്ഥിതിയാണ്. ഈകുഴികളില് ചാടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുമുണ്ട്. കുമരംപുത്തൂര്‍ ചുങ്കത്ത് മരങ്ങള്‍ കയറ്റിവന്ന ലോറി കുഴിയില്‍ചാടി അപകടത്തില്‍ പെട്ടിരുന്നു. അലനല്ലൂരിലും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡാകെ പൊളിഞ്ഞു കിടക്കുന്നത് കണക്കിലെടുത്ത് അഴുക്കുചാല്‍ നിര്‍മാണം കഴിഞ്ഞ ഇടങ്ങളില്‍ ഉപ രിതല പ്രവൃത്തികളും ആരംഭിക്കാനുള്ള ആലോചനയിലാണെന്ന് കെ.ആര്.എഫ്.ബി. അധികൃതര്‍ പറഞ്ഞു.
ആദ്യറീച്ചില്‍ പത്തിടങ്ങളിലായി കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്. റോഡ് നിര്‍മാണ ത്തിനായി മൂന്ന് ഘട്ടങ്ങളില്‍ പാതയോരങ്ങളിലെ 1074 മരങ്ങളും മുറിച്ചുനീക്കും. ആദ്യ ഘട്ടത്തില്‍ 700ഓളം മരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അലനല്ലൂര്‍ ഭാഗത്ത് മരങ്ങള്‍ മുറിച്ചു നീക്കുന്നത് ആരംഭിച്ചിട്ടുണ്ട്.
