ഡിസംബറോടെ പ്രവൃത്തികള്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷയെന്ന് എം.എല്‍.എ.
അലനല്ലൂര്‍ : വെള്ളിയാര്പുഴയ്ക്ക് കുറുകെ അലനല്ലൂരിലെ കണ്ണംകുണ്ടില്‍ പുതിയ പാലം നിര്‍മിക്കാന്‍ റെവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുപ്പിനായുള്ള നടപടികള്‍ തുടങ്ങി. നിലവിലുള്ള കോസ്വേയ്ക്ക് സമാന്തരമായി 54 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമായി പാലം നിര്‍മിക്കാനാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രണ്ടു വശങ്ങളിലും നടപ്പാതയുമുണ്ടാകും. തറനിരപ്പില്‍ നിന്നും മൂന്ന് മീറ്ററിലധികം ഉയര ത്തിലാകും പാലമുണ്ടാവുക. 14 കോടി രൂപയാണ് ഇതിന് ചെലവു കണക്കാക്കുന്നത്. നിലവില്‍ 10 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള തുകയ്ക്കും അനുമതി നേടുന്നതിനായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എസ്റ്റി മേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. നാല് ഭൂവുടമകളില്‍ നിന്നായി 29.46 സെന്റ് സ്ഥലമാണ് ഏറ്റെടു ക്കുന്നത്. ഇതിന് നേരത്തെ തന്നെ സ്ഥലം ഉടമകള്‍ സമ്മതപത്രം നല്‍കിയിരുന്നു.
ഇന്ന് എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ റെവന്യു-പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. ജനപ്രതിനിധിക ളും, പൊതുപ്രവര്‍ത്തകരും, ഭൂവുടമകളും നാട്ടുകാരും എത്തിയിരുന്നു. പാലം നിര്‍മി ക്കുന്നതിനായി സ്വകാര്യവ്യക്തികള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കണ്ണംകുണ്ടിലെ പുളിഞ്ചോട്ടില്‍ യോഗവും ചേര്‍ന്നു. പാലം നിര്‍മാണവുമായി ബന്ധ പ്പെട്ടുള്ള പ്രദേശവാസികളുടെയും സ്ഥലം വിട്ടുനല്‍കുന്ന ഭൂവുടമകളുടേയും ആശ ങ്കകളും സംശയങ്ങളും ഉദ്യോഗസ്ഥര്‍ ദുരീകരിച്ചുനല്കി. പാലത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റെവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിമൂല്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന തുകയാവും ലഭിക്കുകയെന്നും ഭൂമി നല്കുന്നതുകൊണ്ട് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും റെവന്യുവകുപ്പ് സ്ഥലമേറ്റെടുപ്പ് വിഭാഗം തഹസില്‍ദാര്‍ എ.മുരളീധരന് അറിയിച്ചു. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.
സ്ഥലം ഏറ്റെടുപ്പ് നടപടികളെല്ലാ പൂര്‍ത്തിയാക്കിയശേഷമാകും പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നത് ഉള്‍പ്പെടുള്ള നടപടികളുണ്ടാവുക. ഡിസംബര്‍ മാസത്തോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തില്‍ മുഖ്യപരിഗണന നല്കുന്ന പദ്ധതിയാണ് കണ്ണംകുണ്ട് പാലമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ സി.സി ജോയ്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് ആലായന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി.എഞ്ചിനീയര്‍ ഷര്‍മിള, ഓവര്‍സി യര്‍മാരായ അനൂപ്ദാസ്, ശ്രീജിത്ത്,നൗഷാദ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
