മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ മികച്ച പോളിടെക്നിക്കുകളില്‍ ഒന്നായ ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്നിക് ക്യാംപസില്‍ വിവിധ ഡിപ്ലോമ എഞ്ചിനീയറിങ് കോഴ്സു കളിലേക്ക് ഏതാനം സീറ്റുകളില്‍ ഒഴിവുള്ളതായി അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലി ജന്‍സ് ആന്‍ഡ് മെക്കാനിക്കല്‍ ലേണിങ് ബ്രാഞ്ചുകളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. ര ണ്ടാഴ്ചമുന്പ് പോളിടെക്നിക്ക് പ്രവേശനത്തിനായി നടന്ന കൗണ്സിലിംങില് നിപ നി യന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മണ്ണാര്‍ക്കാട് മേഖല യിലെ വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ആഗസ്റ്റ് 14 വരെയാണ് കോഴ്സുകളിലേക്കുള്ള പ്രവേശനം നടക്കുന്നത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് മെറിറ്റ് മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേ ശനം നേടാം.എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഈ കോഴ്സുകള്‍ വിജ യിക്കുന്നവര്‍ക്ക് പി.എസ്.സി., യു.പി.എസ്.സി., പൊതുമേഖലകള്‍ക്ക് പുറമെ മള്ട്ടിനാ ഷണല് കമ്പനികള്‍ ഉള്‍പ്പടെ സ്വകാര്യമേഖലയില്‍ രാജ്യത്തും പുറത്തും ധാരാളം തൊ ഴില്അവസരങ്ങളുണ്ട്. പ്ലസ്ടു സയന്‍സ്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ., കോഴ്സുകള്‍ വിജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്ട്രിവഴിയും പ്രവേശനം നേടാ മെന്നും ഇവര്‍ അറിയിച്ചു.
വെറും മൂന്നുവര്‍ഷത്തെ പഠനത്തിലൂടെ ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍നേടി ജീവിതം സുരക്ഷിതമാക്കാന്‍ സാധ്യതയേറെയുള്ള വിഭാഗമാണ് ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ് കോഴ്സുകള്‍. എന്നാല്‍ പോളിടെക്നിക് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സാധ്യത കളും വേണ്ടവിധത്തില്‍ സമൂഹത്തിലെത്തുന്നില്ലെന്നതാണ് വസ്തുത. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഡിപ്ലോമ ഇന്‍ എഞ്ചിനീയറിങ് പഠനം സാധാ രണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷം കൊണ്ട് മെച്ചപ്പെട്ട തൊഴില്‍ നല്കുന്ന ഏറ്റവും മികച്ച സംവിധാനമാണ്. പഠനകാലയളവില്‍ അവസാനത്തെ ആറുമാസം 10,000 രൂപ മുതല്‍ 20,000 രൂപവരെയുള്ള സ്റ്റൈപ്പന്‍ഡ് ലഭിക്കുന്ന ഇന്റേണ്‍ഷിപ്പോടെ കോഴ്സ് പൂര്‍ത്തിയാക്കാം.
എ.ഐ.സി.ടി, കേരള ടെക്നിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിന്റെ അംഗീകാരത്തോടെ മലബാര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് മലബാര്‍ പോളി ടെക്നിക് ക്യാംപസ് പ്രവര്‍ത്തിക്കുന്നത്. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച പോളിടെക്നി ക്കില്‍ ഇതുവരെ 11 ബാച്ചുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങി. പ്ലേസ്മെന്റ് ഈവര്‍ഷം നൂറുശതമാനത്തിലുമെത്തി നില്ക്കുന്നു. സംസ്ഥാനത്തെ മറ്റേ ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തോടും കിടപിടിക്കുന്ന തരത്തിലുള്ള അടിസ്ഥാ ന സൗകര്യങ്ങള്‍ കാംപസിലെ വലിയ പ്രത്യേകതയാണ്. ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറികള്‍, വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി, പൂര്‍ണമായും അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കാംപസിനകത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍, തികഞ്ഞ അച്ചടക്കം, പഠനസൗഹാര്ദ്ദമായ അന്തരീക്ഷം, ആധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ അടങ്ങി യ ജിംനേഷ്യം, ക്രിക്കറ്റ് പരിശീലനത്തിനുള്ള നെറ്റ്, വോളിബോള്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ മൈതാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം മലബാര്‍ പോളിടെ ക്നിക് കാംപസിലുണ്ട്. കോഴ്സുകളില്‍ പ്രവേശനം നേടാനും കൂടുതല്‍ വിവരങ്ങള്‍ ക്കുമായി 9745134852, 7025141555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി എം.പി അബ്ദുറഹ്മാന്, പ്രിന്‍സിപ്പല്‍ എ.സിറാജു ദ്ധീന്, മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് കെ.കെ പ്രകാശന്, ഇലക്ട്രിക്കല്‍ ആന്‍ ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് മുഹമ്മദ് താഹിര്‍, ആര് ട്ടിഫിഷ്യല് ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് കൃപ, അസി.പബ്ലിക് റിലേഷന്‍ ഓഫിസര്‍ കെ.മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.
