മണ്ണാര്‍ക്കാട് : എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടുവിനിയോഗിച്ച് മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയില്‍ 32 ഉയരവിളക്കുകള്‍ അനുവദിച്ചതായി എന്‍.ഷംസുദ്ദീന് എം. എല്‍.എ. അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ കണ്ണംകുണ്ട് സെന്റര്‍, എടത്തനാ ട്ടുകര താണിക്കുന്ന്, ചുണ്ടോട്ടുകുന്ന്,പാലക്കടവ് സെന്റര്‍,പെരിമ്പടാരി, കോട്ടോപ്പാടം പഞ്ചായത്തിലെ ഇരട്ടവാരി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പരിസരം, അമ്പാഴക്കോട് സെന്റര്‍, കൊടുവാളി ശിവക്ഷേത്ര പരിസരം,പാറപ്പുറം ഇളംപുലാവില് കുളമ്പ് ജംഗ്ഷന്, വേങ്ങ എ.എല്‍.പി. സ്കൂള്‍ പരിസരം, കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് എം.എ. അസീസ് സാഹിബ് ഗ്രൗണ്ട് പരിസരം, പറവട്ടിപ്പടി ജുമാ മസ്ജിദ് പരിസരം, പാണ്ടിക്കാട് ബംഗ്ലാവ് പടി (മസ്ജിദിന് സമീപം )ജംങ്ഷന്, കഷായപ്പടി സെന്റര്‍, ചങ്ങലീരിയിലെ അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്ര പരിസരം, സലഫി മസ്ജിദ് പരിസരം, മോതിക്കല്‍ ഇടി ഞ്ഞാടി ഉന്നതി, തെങ്കര പഞ്ചായത്തിലെ വട്ടപ്പറമ്പ് ജുമാ മസ്ജിദ് പരിസരം, അമ്പംകുന്ന് തോടുകാട് ജംഗ്ഷന്, പുഞ്ചക്കോട് പാറമ്മേല്‍ പള്ളി പരിസരം, ചിറപ്പാടം മുനി ക്ഷേത്ര പരിസരം, ജവഹര്‍ നഗര്‍, മണ്ണാര്‍ക്കാട് നഗരസഭയിലെ നെല്ലിപ്പുഴ ദാറുന്നജാത്ത് യത്തീംഖാന സ്കൂള്‍ പരിസരം, നാരങ്ങപ്പറ്റ മുന്‍സിപ്പല്‍ വെല്‍നസ് സെന്റര്‍ പരിസരം, അരകുര്‍ശ്ശി കൊട്ടേപ്പടി ജംഗ്ഷന്, തോരാപുരം അണ്ണാമലയാര്‍ ക്ഷേത്ര പരിസരം അട്ടപ്പാടിയില്‍ കള്ളമല പഞ്ചായത്ത് മൈതാനം പരിസരം, അഗളി മുക്കാലി താണി ച്ചോട്, പുതൂര്‍ ക്ഷേത്ര പരിസരം, മേലെ മഞ്ചിക്കണ്ടി ഉന്നതി, ബോഡിച്ചാള ഉന്നതി, അഗളി പട്ടിമാളം ഉന്നതി എന്നിവടങ്ങളിലേക്കാണ് ഉയരവിളക്കുകള്‍ അനുവദിച്ചത്.
